ഡോ.എം കെ മുനീര്‍ എംഎല്‍എയുടെ നേതൃത്വത്തില്‍ അണിയിച്ചൊരുക്കുന്ന ഡോക്യമെന്ററി പ്രളയത്തിന് മുമ്പ്, പ്രളയ സമയം, പ്രളയത്തിന് ശേഷം,വരാനിരിക്കുന്ന പ്രളയം എന്നീ ഘട്ടങ്ങളിലൂടെയാണ്  കടന്നുപോകുന്നത്. പ്രളയവുമായി ബന്ധപ്പെട്ട യാഥാര്‍ത്ഥ്യങ്ങളെ തേടിപ്പിടിച്ച് പൊതു സമൂഹത്തിന് മുന്നില്‍ അവതരിപ്പിക്കുക എന്നതാണ് ഡോക്യുമെന്ററിയിലൂടെ ലക്ഷ്യം വെക്കുന്നത് എന്ന് അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചു. ഇനി ഓരോ മഴക്കാലത്തും പ്രളയം കേരളത്തില്‍ വരും എന്നതാണ് കണക്കുകൂട്ടല്‍. ഇതിനെ നമുക്ക് എങ്ങനെയൊക്കെ  അതിജീവിക്കാന്‍ കഴിയും എന്ന് ഡോക്യമെന്ററി പറയുന്നു.

ചടങ്ങില്‍ സംവിധായകന്‍ സിദ്ദിഖ്, നടന്മാരായ ടിനി ടോം, ഇര്‍ഷാദ്, വിഷ്‍ണു ഉണ്ണികൃഷ്‍ണന്‍, കാമറാമാന്‍ ജിത്തു ദാമോദര്‍, മിർണ മേനോൻ, ലിജു, മുഹമ്മദ് റാഫി  എന്നിവര്‍ പങ്കെടുത്തു. ഡോക്യുമെന്ററിയുടെ പോസ്റ്റര്‍ പ്രകാശനം നേരത്തേ പ്രമുഖ സാഹിത്യകാരന്‍ എം ടി വാസുദേവന്‍ നായരാണ് പ്രകാശനം ചെയ്‍തിരുന്നത്.

 ട്രൂത്ത് ഗ്രൂപ്പിന്റെ ബാനറില്‍ ഖത്തറിലെ യുവ വ്യവസായി സമദ് ട്രൂത്ത് ആണ് നിര്‍മ്മാണം നിര്‍വ്വഹിക്കുന്നത്. ഫൈസല്‍ നൂറുദ്ദീന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ക്രിയേറ്റീവ് ഡയറക്ടര്‍ നോവിന്‍ വാസുദേവാണ്. മാധ്യമപ്രവര്‍ത്തകനും എഴുത്തുകാരനുമായ ടി അരുണ്‍കുമാറാണ് രചന. പ്രമുഖ ഫോട്ടോഗ്രാഫര്‍ ജിതേഷ് ദാമോദര്‍ ഛായാഗ്രഹണം നിര്‍വഹിക്കുന്നു. റിസര്‍ച്ച് ടീം ഹെഡ് സൈറ സലീം. ഡിസൈന്‍സ് രാജേഷ് ചാലോട്. പ്രമുഖ സൗണ്ട് ഡിസൈനര്‍ പി എം സതീഷ് ഉള്‍പ്പെടെയുള്ളവര്‍ സാങ്കേതികമേഖലയില്‍ ഡോക്യുമെന്ററിയെ പിന്തുണയ്ക്കുന്നുണ്ട്.