അതേസമയം സംസ്ഥാനത്ത ദിനംപ്രതി കൊവിഡ് വ്യാപനം ശക്തമായി തുടരുകയാണ്. കഴിഞ്ഞ ദിവസം 41953 പേര്‍ക്ക് പുതുതായി ​രോ​ഗം ബാധിച്ചത്. 

കൊവിഡ് രണ്ടാം തരം​ഗം രൂക്ഷമാകുന്ന സാഹചര്യത്തിൽ ജനങ്ങൾക്ക് സന്ദേശവുമായി നടൻ മോഹൻലാൽ. രോ​ഗം വരാതിരിക്കാനുള്ള ഉത്തരവാദിത്വം നമുക്ക് ആണെന്ന് താരം പറഞ്ഞു. മുന്നോട്ടുള്ള ഓരോ നിമിഷവും നമുക്ക് കരുതലോടെ ജീവിക്കാമെന്നും മോഹൻലാൽ വീഡിയോയിൽ പറയുന്നു.

‘കൊവിഡ് വ്യാപനത്തിന്റെ രണ്ടാം ഘട്ടം ആദ്യ ഘട്ടത്തേക്കാൾ മാരകമായി തുടരുന്ന ഈ സാഹചര്യത്തിൽ നമുക്ക് രോഗം വരാതിരിക്കാനും മറ്റുള്ളവർക്ക് പകരാതിരിക്കുവാനും ശ്രദ്ധിക്കേണ്ടത് ഓരോരുത്തരുടെയും ഉത്തരവാദിത്വമാണ്. മറ്റുള്ളവരുമായി സംസാരിക്കുമ്പോഴും പൊതു സമൂഹങ്ങളിൽ ഇടപെഴുകുമ്പോഴും മാസ്ക് ധരിക്കുന്നത് നിർബന്ധമാക്കുക. കൂടെകൂടെ സാനിറ്റൈസർ ഉപയോഗിച്ച് ശുചിയാക്കുക. സോപ്പും വെള്ളവും ഉപയോഗിച്ച് ഇടയ്ക്കിടയ്ക്ക് വൃത്തിയായി കഴുകുക. എല്ലാത്തിനും ഉപരി അനാവശ്യമായി പുറത്തിറങ്ങാതിരിക്കുക. കഴിയുന്നതും സാമൂഹിക അകലം പാലിക്കാൻ ശ്രമിച്ച് വീടുകളിൽ തന്നെ കഴിയുക. മുന്നോട്ടുള്ള ഓരോ നിമിഷവും നമുക്ക് കരുതലോടെ ജീവിക്കാം‘ എന്നാണ് മോഹൻലാൽ പറഞ്ഞത്.

അതേസമയം, സംസ്ഥാനത്ത ദിനംപ്രതി കൊവിഡ് വ്യാപനം ശക്തമായി തുടരുകയാണ്. കഴിഞ്ഞ ദിവസം 41953 പേര്‍ക്ക് പുതുതായി ​രോ​ഗം ബാധിച്ചത്. ഇത് സംസ്ഥാനത്തെ ഏറ്റവും ഉയർന്ന രോ​ഗനിരക്കാണ്.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona