Asianet News MalayalamAsianet News Malayalam

സംവിധായകനാകാൻ തീരുമാനിച്ചത് എങ്ങനെയെന്ന് തുറന്നുപറഞ്ഞ് മോഹൻലാല്‍

മോഹൻലാല്‍ സംവിധായകനാകുന്നുവെന്ന വാര്‍ത്ത പ്രേക്ഷകര്‍ ഇരുകയ്യും നീട്ടിയാണ് സ്വീകരിച്ചത്. ചിത്രത്തിലെ നായകനും മോഹൻലാല്‍ തന്നെയെന്നത് ആരാധകരുടെ സന്തോഷം ഇരട്ടിയാക്കുന്നു. പോർച്ചുഗീസ് പശ്ചാത്തലത്തിൽ ഒരുങ്ങുന്ന സിനിമയാണ് ഇത്. ഗാമയുടെ നിധി സൂക്ഷിക്കുന്ന ആളാണ് ബറോസ്സ്. നാനൂറിലധികം വർഷങ്ങളായി അയാൾ അത് കാത്ത് സൂക്ഷിക്കുന്നു. യഥാർഥ പിന്തുടർച്ചക്കാർ വന്നാൽ മാത്രമേ അയാള്ൾ അത് കൈമാറുകയുള്ളൂ. ബറോസ്സിന്റെ അടുത്തക്ക് ഒരു കുട്ടി വരികയാണ്. അവർ തമ്മിലുള്ള ബന്ധവും. അതിന്റെ രസങ്ങളുമാണ് കഥയെന്ന് മോഹൻലാല്‍ വ്യക്തമാക്കിയിരുന്നു. അക്കഥ എങ്ങനെയാണ് താൻ സംവിധാനം ചെയ്യുന്ന സിനിമയായി മാറിയതെന്നും മോഹൻലാല്‍ പറയുന്നു.

Mohanlal speaking about direction
Author
Kochi, First Published Apr 22, 2019, 11:19 AM IST

മോഹൻലാല്‍ സംവിധായകനാകുന്നുവെന്ന വാര്‍ത്ത പ്രേക്ഷകര്‍ ഇരുകയ്യും നീട്ടിയാണ് സ്വീകരിച്ചത്. ചിത്രത്തിലെ നായകനും മോഹൻലാല്‍ തന്നെയെന്നത് ആരാധകരുടെ സന്തോഷം ഇരട്ടിയാക്കുന്നു. പോർച്ചുഗീസ് പശ്ചാത്തലത്തിൽ ഒരുങ്ങുന്ന സിനിമയാണ് ഇത്. ഗാമയുടെ നിധി സൂക്ഷിക്കുന്ന ആളാണ് ബറോസ്സ്. നാനൂറിലധികം വർഷങ്ങളായി അയാൾ അത് കാത്ത് സൂക്ഷിക്കുന്നു. യഥാർഥ പിന്തുടർച്ചക്കാർ വന്നാൽ മാത്രമേ അയാള്ൾ അത് കൈമാറുകയുള്ളൂ. ബറോസ്സിന്റെ അടുത്തക്ക് ഒരു കുട്ടി വരികയാണ്. അവർ തമ്മിലുള്ള ബന്ധവും. അതിന്റെ രസങ്ങളുമാണ് കഥയെന്ന് മോഹൻലാല്‍ വ്യക്തമാക്കിയിരുന്നു. അക്കഥ എങ്ങനെയാണ് താൻ സംവിധാനം ചെയ്യുന്ന സിനിമയായി മാറിയതെന്നും മോഹൻലാല്‍ പറയുന്നു.

ജീവിതത്തിലെ ഓരോ വളവുതിരിവുകൾക്കും അതിന്റേതായ അർഥമുണ്ട് എന്ന സത്യത്തിൽ എല്ലാകാലത്തും ഞാൻ അടിയുറച്ച് വിശ്വസിച്ചിരുന്നു. എന്റെ ജീവിതാനുഭവങ്ങൾ തന്നെയാണ് ഈ സത്യത്തെ വിശ്വസിക്കാൻ എന്നെ പ്രേരിപ്പിച്ചത്. ഒരു സിനിമാനടനാവാൻ ഒട്ടും മോഹിച്ചിട്ടില്ലാത്ത, ഒരാളുടെയടുത്തു പോലും ഒരു ചാൻസ് ചോദിച്ചിട്ടില്ലാത്ത ഞാൻ കഴിഞ്ഞ നാൽപ്പതിലധികം വർഷങ്ങളായി ഒരു അഭിനേതാവായി ജീവിക്കുന്നു. അഭിനേതാവായി അറിയപ്പെടുന്നു. അതിന്റെ പേരിൽ പുരസ്കൃതനാവുന്നു. ആലോചിക്കുന്തോറും എന്നെ അത്ഭുതപ്പെടുത്തുന്ന കാര്യമാണിത്. ആ ആത്ഭുതത്തോടെ ആകാംക്ഷയോടെയാണ് ഞാൻ ഇപ്പോൾ ജീവിതത്തിന്റെ ഓരോ വളവുതിരിവുകളേയും നേരിടുന്നത്. വളവിനപ്പുറം എന്താണ് എന്നെ കാത്ത് നിൽക്കുന്നത് എന്ന നിഗൂഢത എപ്പോഴും എന്നിലെ കലാകാരനെ ത്രസിപ്പിക്കുന്നു. തുടർന്ന് ജീവിക്കാൻ പ്രേരിപ്പിക്കുന്നു.<br

കലാസാക്ഷാത്കാരത്തിന്റെ വ്യത്യസ്ത തലങ്ങൾക്കായുള്ള നിരന്തരമായ അന്വേഷണത്തിനൊടുവിൽ വന്ന് സംഭവിച്ചതാണ് സിനിമയെന്ന് മോഹൻലാല്‍ പറയുന്നു. ഞാനും സംവിധായകനായ ടി കെ.രാജീവ്കുമാറും കൂടി ഒരു 3 D സ്റ്റേജ് ഷോ ചെയ്യണം എന്ന് ആലോചിച്ചിരുന്നു. കുറച്ച് കഥാപാത്രങ്ങളൾ നടനെ അന്വേഷിച്ച് പോവുന്ന തരത്തിലായിരുന്നു അത് ഒരുക്കിയിരുന്നത്. ഈ സ്റ്റേജ് ഷോ ചെയ്യാനായി ഇന്ത്യയിലെ ആദ്യ 3D സിനിമ (മൈ ഡിയർ കുട്ടിച്ചാത്തൻ) സംവിധാനം ചെയ്ത ജിജോയേ (നവോദയ) ഞങ്ങൾ പോയി കണ്ടു. ജീനിയസ്സ് എന്ന് വിശേഷിപ്പിക്കാവുന്ന അദ്ദേഹം ഞങ്ങളോട് സംസാരിച്ചു. അതിന്റെ ചിലവുകൾ ഞങ്ങൾ കണക്കാക്കി. ഭീമമായ ഒരു തുക ആവശ്യമായി വരും എന്ന് മനസ്സിലായി.

വലിയ സാഹസങ്ങൾക്ക് വലിയ വില നൽകേണ്ടി വരും. ജീവിതത്തിലായാലും കലയിലായാലും. അന്നത്തെ പ്രത്യേക സാഹചര്യത്തിൽ അത്രയും ഭീമമായ ഒരു തുക എന്നത് പല കാരണങ്ങൾ കൊണ്ടും അപ്രാപ്യമായിരുന്നു. തൽക്കാലം ഞങ്ങൾ ആ പദ്ധതി മാറ്റിവച്ചു. സൂക്ഷ്മാർഥത്തിൽ നോക്കിയാൽ ജീവിതത്തിലെ ഒരു അധ്വാനവും പൂർണ്ണമായി പാഴാവുന്നില്ല. എന്തെങ്കിലും ഒരു ഉപഫലം അത് നൽകും. ജിജോയുമായുള്ള സംസാരത്തിൽ അദ്ദേഹം എഴുതിയ ഒരു ഇംഗ്ലീഷ് കഥയുടെ വിഷയത്തെക്കുറിച്ച് സംസാരിച്ചു. അത് ഒരു ‘മിത്ത്’ ആയിരുന്നു. ഒരു ‘മലബാർ തീരദേശ മിത്ത്’ ബറോസ്സ്-ഗാർഡിയൻ ഓഫ് ഡി ഗാമാസ് ട്രഷർ (Barros Gurdian of Gamas Tressure). പോർച്ചുഗീസ് പശ്ചാത്തലത്തിൽ എഴുതപ്പെട്ട ഒരു നിഗൂഢ രചന. ഗാമയുടെ നിധി സൂക്ഷിക്കുന്ന ആളാണ് ബറോസ്സ്. നാനൂറിലധികം വർഷങ്ങളായി അയാൾ അത് കാത്ത് സൂക്ഷിക്കുന്നു. യഥാർഥ പിന്തുടർച്ചക്കാർ വന്നാൽ മാത്രമേ അയാള്ൾ അത് കൈമാറുകയുള്ളൂ. ബറോസ്സിന്റെ അടുത്തക്ക് ഒരു കുട്ടി വരികയാണ്. അവർ തമ്മിലുള്ള ബന്ധവും. അതിന്റെ രസങ്ങളുമാണ് കഥ.

കേട്ടപ്പോൾ ഇത് സിനിമയാക്കിയാൽ നന്നാവുമല്ലോ എന്ന് തോന്നി. ആക്കാവുന്നതാണ് എന്ന് ജിജോ പറഞ്ഞു. അപ്പോൾ ആരു സംവിധാനം ചെയ്യും എന്ന അടുത്ത ചോദ്യം വന്നു. ഇതുവരെ ചെയ്യാത്ത ചില കാര്യങ്ങൾ ചെയ്യാൻ വെമ്പുന്ന ഒരു മനസ്സാണ് എന്റേത്. നാം അതുവരെ കാണാത്ത, അറിയാത്ത ഒരു ഭൂവിഭാഗത്തിലൂടെ യാത്ര ചെയ്യുന്ന ആനന്ദം മനുഷ്യനെ എന്നും ഉന്മത്തനാക്കിയിട്ടുണ്ട്. ജിജോ ഈ കഥ പറഞ്ഞപ്പോൾ എന്റെയുള്ളിലെവിടെയോ മോഹത്തിന്റെ ഒരു മരം തളിരണിഞ്ഞു. അതിൽ പ്രചോദനത്തിന്റെ പൂക്കൾ നിറഞ്ഞു. ഒട്ടും മുൻനിശ്ചയമില്ലാതെ ഞാൻ പറഞ്ഞുപോയി. ‘ഈ സിനിമ ഞാൻ സംവിധാനം ചെയ്താലോ ? ’അപ്പോൾ ജിജോ പറഞ്ഞു... ചെയ്യണം ലാലുമോൻ (എന്നെ അദ്ദേഹം അങ്ങിനെയാണ് ആദ്യം മുതൽ വിളിക്കുന്നത്) നിങ്ങളൊക്കെ ഇനി പുതിയ മേഖലകളിലൂടെ സഞ്ചരിക്കണം. അവിടെ കൂടുതൽ അത്ഭുതങ്ങൾ കണ്ടെത്താൻ സാധിക്കും.

എന്തായാലും മോഹൻലാലിന്റെ സംവിധാനത്തില്‍ ഒരുങ്ങുന്ന സിനിമയ്‍ക്കായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍.

Follow Us:
Download App:
  • android
  • ios