മോഹൻലാല്‍ നിര്‍ണായക തീരുമാനമെടുത്തതിന്റെ കഥ.
മോഹൻലാലിന്റെ എക്കാലത്തെയും ഒരു ക്ലാസിക് ചിത്രമാണ് അഹം. മോഹൻലാലിന്റെ വേറിട്ട പ്രകടനമായിരുന്നു അഹമെന്ന ചിത്രത്തിന്റെ പ്രധാന ആകര്‍ഷണം. വിസ്‍മയിപ്പിക്കുന്ന ഒരു പകര്‍ന്നാട്ടായിരുന്നു മോഹൻലാല്‍ ചിത്രത്തില്‍ നടത്തിയത്. അഹത്തിലേക്കെത്തിയത് മോഹൻലാല്‍ മറ്റൊരു ചിത്രത്തിന്റെ കഥ വേണ്ടെന്നുവെച്ചാണ് എന്നത് പ്രേക്ഷകര്‍ക്ക് ഒരു കൗതുകമാണ്.
വേണു നാഗവള്ളി മോഹൻലാലിനെ ഒരു കഥ കേള്‍പ്പിച്ചു. സിബി മലയില്‍ ലോഹിതദാസിന്റെ തിരക്കഥയില്‍ സംവിധാനം ചെയ്‍ത ഹിസ് ഹൈനസ് അബ്‍ദുള്ള എന്ന സിനിമയുടെ ലൊക്കേനില്‍ ഇരുന്നാണ് വേണു നാഗവള്ളി പറഞ്ഞ കഥ മോഹൻലാല്‍ കേള്‍ക്കുന്നത്. വിഷ്‍ണുവിന്റെ നഗരമെന്ന നോവലായിരുന്നു സിനിമയുടെ കഥയായി വേണു നാഗവള്ളി തെരഞ്ഞെടുത്തിരുന്നത്. സംവിധായകൻ രാജീവ് നാഥിന്റെ വമ്പൻ ചിത്രമായി ആലോചിച്ചതായിരുന്നു വേണു നാഗവള്ളി മോഹൻലാലിനെ കേള്‍പ്പിച്ച ആ കഥ.
ഇത് ചെയ്യാൻ താല്‍പര്യമില്ലെന്നും ഇത് താൻ ഒരുപാട് ചെയ്‍തതു പോലെ ഫീല്‍ ചെയ്യുന്നുവെന്നും മോഹൻലാല്‍ വേണു നാഗവള്ളിയോട് അപ്പോള്‍ പറഞ്ഞു. നടനെന്ന നിലയില്‍ പെര്‍ഫോം ചെയ്യാനുള്ള കഥ ചേട്ടൻ എഴുതിയാല്‍ നമുക്ക് ചെയ്യാം എന്നായിരുന്നു വേണു നാഗവള്ളിയോട് മോഹൻലാലിനെ മറുപടി. പിന്നീട് വേണു നാഗവള്ളി എഴുതിയ തിരക്കഥയായിരുന്നു അഹത്തിന്റേത്. 1992ല്‍ പുറത്തിറങ്ങിയ ആ ചിത്രം സംവിധാനം ചെയ്‍തതും രാജീവ് നാഥായിരുന്നു. ബോക്സ് ഓഫീസില്‍ ഹിറ്റായില്ല. പക്ഷേ നിരൂപക പ്രശംസ ലഭിച്ചു. മോഹൻലാല്‍ എന്ന നടന്റെ മികച്ചൊരു ചിത്രമായി അഹം മാറുകയും ചെയ്‍തു.
അഹത്തില്‍ ഉര്‍വശിയായിരുന്നു നായികയായി എത്തിയത്. കഥ രാജീവ് നാഥിന്റേത് തന്നെയായിരുന്നു. ഛായാഗ്രാഹണം സന്തോഷ് ശിവനായിരുന്നു. മോഹൻലാല്‍ നായകനായ അഹത്തിനായി രവീന്ദ്രൻ സംഗീതം നല്‍കിയ ഗാനങ്ങള്‍ വൻ ഹിറ്റായിരുന്നു.
Read More: മോഹൻലാലിന്റെ ഒന്നാം സ്ഥാനം പോയി, കളക്ഷനിലെ സര്‍വകാല റെക്കോര്‍ഡ് ആ യുവ താരത്തിന്
