ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന 'റാമി'ന്റെ ഷൂട്ടിംഗ് വീണ്ടും തുടങ്ങുന്നു (Ram).
മോഹൻലാലിനെ നായകനാക്കി ജീത്തു ജോസഫിന്റെ സംവിധാനത്തില്‍ പ്രഖ്യാപിച്ച ചിത്രമാണ് 'റാം'. വൻ ക്യാൻവാസില്‍ ഒരുങ്ങുന്ന ചിത്രം കൊവിഡ് മഹാമാരിയെ തുടര്‍ന്നാണ് ഷൂട്ടിംഗ് നിന്നുപോയത്. ഇപ്പോഴിതാ 'റാം' എന്ന ചിത്രത്തിന്റെ ചിത്രീകരണം വീണ്ടും തുടങ്ങുന്നുവെന്ന റിപ്പോര്‍ട്ടുകളാണ് വരുന്നത്. ഓഗസ്റ്റില്‍ ചിത്രീകരണം വീണ്ടും ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ട് (Ram).
'റാം' എന്ന സിനിമയുടെ ചിത്രീകരണം ഓഗസ്‍റ്റ് പകുതിയോടെ ആരംഭിക്കുമെന്ന് ട്രേഡ് അനലിസ്റ്റ് ശ്രീധര്‍ പിള്ളൈ ട്വീറ്റ് ചെയ്യുന്നു. രണ്ട് മാസം നീളുന്ന ചിത്രീകരണമായിരിക്കും നടക്കുക. ലണ്ടൻ, പാരിസ് എന്നിവടങ്ങളായിരിക്കും ചിത്രത്തിന്റെ പ്രധാന ലൊക്കേഷനുകള്‍ എന്നും ശ്രീധര്‍ പിള്ളൈ ട്വീറ്റ് ചെയ്യുന്നു. തൃഷയാണ് 'റാം' എന്ന ചിത്രത്തില്‍ നായികയായി എത്തുന്നത്.
ജീത്തു ജോസഫും മോഹൻലാലും ഏറ്റവും ഒടുവില്‍ ഒന്നിച്ചത് 'ട്വല്‍ത്ത് മാൻ' എന്ന സിനിമയ്‍ക്ക് വേണ്ടിയായിരുന്നു. കൃഷ്‍ണകുമാറിന്റെ തിരക്കഥയിലാണ് ജീത്തു ജോസഫ് 'ട്വല്‍ത്ത് മാൻ' സംവിധാനം ചെയ്‍തത്. ഒരു മിസ്‍റ്ററി ത്രില്ലര്‍ ചിത്രമായിരുന്നു 'ട്വല്‍ത്ത് മാൻ'. ഡയറക്ട് ഒടിടി റിലീസ് ആയിരുന്ന ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചിരുന്നത്.
അനുശ്രീ, അദിതി രവി, സൈജു കുറുപ്പ്, വീണ നന്ദകുമാര്‍, ശിവദ നായര്‍, ഉണ്ണി മുകുന്ദൻ തുടങ്ങി ഒട്ടേറെ താരങ്ങള്‍ ചിത്രത്തിലുണ്ടായിരുന്നു. സതീഷ് കുറുപ്പ് ആണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിച്ചത്. രാജീവ് കോവിലകം ആയിരുന്നു ചിത്രത്തിന്റെ കലാസംവിധായകൻ. ലിന്റ ജീത്തു ആയിരുന്നു ചിത്രത്തിന്റെ കോസ്റ്റ്യൂം ഡിസൈനര്‍.
Read More : മമ്മൂട്ടിയുടെ 'ഏജന്റ്', പുതിയ പോസ്റ്റര്‍ ശ്രദ്ധ നേടുന്നു
