Asianet News MalayalamAsianet News Malayalam

വൃഷഭയ്‍ക്കായി മോഹൻലാല്‍ മുംബൈയില്‍

മോഹൻലാല്‍ നായകനാകുന്ന പാൻ ഇന്ത്യൻ ചിത്രമാണ് വൃഷഭ.

Mohanlal starrer Pan Indian film Vrushabha update out fans gets happy hrk
Author
First Published Oct 13, 2023, 11:24 AM IST

മോഹൻലാല്‍ നായകനാകുന്ന പാൻ ഇന്ത്യൻ ചിത്രം എന്ന നിലയില്‍ വൃഷഭ പ്രഖ്യാപനം തൊട്ടേ ശ്രദ്ധയാകര്‍ഷിച്ചത്. സംവിധാനം നന്ദ കിഷോറാണ് നിര്‍വഹിക്കുന്നത്. മലയാളത്തിലും തെലുങ്കിലുമായിട്ടാണ് മോഹൻലാല്‍ നായകനാകുന്ന ചിത്രത്തിന്റെ ചിത്രീകരണം നടക്കുന്നത്. ഇപ്പോള്‍ വൃഷഭയുടെ രണ്ടാം ഷെഡ്യൂളിനായി താരം മുംബൈയിലേക്ക് പോയിരിക്കുകയാണ് എന്നാണ് പുതിയ റിപ്പോര്‍ട്ട്.

 മോഹൻലാലിന്റെ 'വൃഷഭ' തലമുറകളിലൂടെ കഥ പറയുന്ന ഒന്നാണെന്ന് റിപ്പോര്‍ട്ടുണ്ട്. റോഷന്‍ മെക, ഷനയ കപൂര്‍, രാഗിണി ദ്വിവേദി, ശ്രീകാന്ത് മെക തുടങ്ങിയവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സഹ്‍റ എസ് ഖാന്‍ നായികയായുണ്ടാകും. ദേവിശ്രീ പ്രസാദാണ് വൃഷഭയുടെ സംഗീതം സംവിധാനം നിര്‍വഹിക്കുന്നത്. എവിഎസ് സ്റ്റുഡിയോസ്, ഫസ്റ്റ് സ്റ്റെപ്പ് മൂവീസും മോഹൻലാലിന്റെ വൃഷഭയുടെ നിര്‍മാണത്തില്‍ ബാലാജി ടെലിഫിലിംസ്, കണക്റ്റ് മീഡിയ എന്നീ ബാനറുകള്‍ക്കൊപ്പം ചേരുമ്പോള്‍ അഭിഷേക് വ്യാസ്, വിശാല്‍ ഗുര്‍നാനി, ജൂഹി പരേഖ് മെഹ്ത, ശ്യാം സുന്ദര്‍, ഏക്ത കപൂര്‍, ശോഭ കപൂര്‍, വരുണ്‍ മാതൂര്‍ എന്നിവരാണ് നിര്‍മാണം. മൈസൂരാണ് വൃഷഭയുടെ മറ്റൊരു ലോക്കേഷൻ. എന്തായാലും മോഹൻലാല്‍ ആരാധകര്‍ കാത്തിരിക്കുന്ന ചിത്രമാണ് വൃഷഭയും.

മോഹൻലാല്‍ നായകനാകുന്ന നേര് എന്ന ചിത്രീകരണം അടുത്തിടെ തിരുവനന്തപുരത്ത് പൂര്‍ത്തിയായതായി റിപ്പോര്‍ട്ടുണ്ടായിരുന്നു. സംവിധായകൻ ജീത്തു ജോസ് ഒരുക്കുന്ന ചിത്രത്തിന്റെ ടാഗ്‍ലൈൻ നീതി തേടുന്നു എന്നാണ്. ഛായാഗ്രാഹണം നിര്‍വഹിക്കുന്നത് സതീഷ് കുറുപ്പാണ്. സംഗീതം വിഷ്‍ണു ശ്യാമുമാണ്.

മോഹൻലാലിന്റേതായി പ്രേക്ഷകര്‍ കാത്തിരിക്കുന്ന മറ്റൊരു ചിത്രം മലൈക്കോട്ടൈ വാലിബനാണ്. ലിജോ ജോസ് പെല്ലിശ്ശേരിയുടെ സംവിധാനത്തിലുള്ള ചിത്രം എന്നതിനാല്‍ മോഹൻലാലിന്റെ മലൈക്കോട്ടൈ വാലിബനില്‍ വലിയ പ്രതീക്ഷകളാണ് ആരാധകര്‍ക്ക്. ഛായാഗ്രാഹണം നിര്‍വഹിക്കുന്നത് മധു നീലകണ്ഠനാണ്. സംഗീതം നിര്‍വഹിക്കുന്നത് പ്രശാന്ത് പിള്ളയാണ്.

Read More: ആദ്യം അത്ഭുതം, പാട്ടു കേട്ടതിന് ശേഷം വിജയ്‍യുടെ പ്രതികരണം ഇങ്ങനെ, വെളിപ്പെടുത്തി ഗാന രചയിതാവ്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

Follow Us:
Download App:
  • android
  • ios