ബ്രാഹ്മാണ്ഡ ചിത്രമാണ് കണ്ണപ്പയെന്ന് ധ്വനിപ്പിക്കുന്ന തരത്തിലുള്ളതാണ് ടീസർ.

മോഹൻലാൽ തെലുങ്കിൽ അഭിയിക്കുന്ന ചിത്രം എന്ന നിലയിൽ മലയാളികൾക്കിടയിൽ ഏറെ ശ്രദ്ധനേടിയ സിനിമയാണ് 'കണ്ണപ്പ'. വിഷ്ണു മഞ്ചു പ്രധാന വേഷത്തിൽ എത്തുന്ന ചിത്രം സംവിധാനം ചെയ്യുന്നത് മുകേഷ് കുമാർ സിംഗ് ആണ്. ഇപ്പോഴിതാ ഏറെ നാളത്തെ കാത്തിരിപ്പിന് ഒടുവിൽ കണ്ണപ്പയുടെ ടീസർ പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ. 

ബ്രാഹ്മാണ്ഡ ചിത്രമാണ് കണ്ണപ്പയെന്ന് ധ്വനിപ്പിക്കുന്ന തരത്തിലുള്ളതാണ് ടീസർ. പ്രഭാസ്, അക്ഷയ് കുമാർ, ശരത് കുമാർ, മോഹൻ ബാബു തുടങ്ങിയ വമ്പൻ താരങ്ങൾക്കൊപ്പം മോഹൻലാലിനെ വേറിട്ട ​ഗെറ്റപ്പും ടീസറിൽ കാണാൻ സാധിക്കും. 100 കോടിയാണ് ചിത്രത്തിന്‍റെ ബജറ്റ് എന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു.

യഥാർത്ഥ സംഭവത്തെ ആസ്പദമാക്കിയാണ് കണ്ണപ്പ ഒരുക്കിയിരിക്കുന്നത്. കണ്ണപ്പ എന്ന ശിവ ഭക്തൻറെ കഥ പറയുന്ന ചിത്രം 1976 ൽ പുറത്തിറങ്ങിയ തെലുങ്ക് ചിത്രം ഭക്ത കണ്ണപ്പയ്ക്കുള്ള ട്രിബ്യൂട്ട് എന്ന നിലയിലാണ് ഒരുങ്ങുന്നത്. ഹോളിവുഡ് ചായാഗ്രാഹകന്‍ ഷെല്‍ഡന്‍ ചാവു ആണ് കണ്ണപ്പയ്ക്ക് ക്യാമറ ചലിപ്പിച്ചിരിക്കുന്നത്. കെച്ചയാണ് ആക്ഷന്‍ കൊറിയോഗ്രാഫര്‍.

Kannappa Official Teaser Malayalam | Vishnu Manchu | Mohanlal | Prabhas | Mohan Babu | Akshay Kumar

മോഹൻ ബാബുവിന്റെ ഉടസ്ഥതയിലെ 24 ഫ്രെയിംസ് ഫാക്ടറി, എ.വി.എ എന്റർടെയ്ൻ‌മെന്റ് എന്നീ ബാനറുകളിലാണ് നിർമ്മാണം. ബോളിവുഡ് സംവിധായകനും നിർമ്മാതാവുമായ മുകേഷ് കുമാർ സിംഗിന്റെ തെലുങ്ക് അരങ്ങേറ്റ ചിത്രമാണ് കണ്ണപ്പ. മുകേഷ് കുമാർ സിംഗ്, വിഷ്ണു മഞ്ചു, മോഹൻ ബാബു എന്നിവർ ചേർന്നാണ് സംഭാഷണം .മണിശർമ്മയും മലയാളത്തിന്‍റെ സ്റ്റീഫൻ ദേവസിയുമാണ് സംഗീത സംവിധാനം.

'മഞ്ഞുമ്മൽ ബോയ്‌സ്' നിര്‍മ്മാതാക്കൾക്കെതിരായ ഇഡി അന്വേഷണം; നടൻ സൗബിനെ ചോദ്യം ചെയ്തു

മലയാളത്തില്‍ എമ്പുരാന്‍, തരുണ്‍ മൂര്‍ത്തി ചിത്രം എന്നിവയുടെ ഷൂട്ടിലാണ് മോഹന്‍ലാല്‍. മലൈക്കോട്ടൈ വാലിബന്‍ ആണ് താരത്തിന്‍റേതായി ഏറ്റവും ഒടുവില്‍ റിലീസ് ചെയ്ത ചിത്രം. ലിജോ ജോസ് പെല്ലിശ്ശേരിയായിരുന്നു സംവിധാനം. ബറോസ് ആണ് റിലീസിന് ഒരുങ്ങുന്ന മോഹന്‍ലാല്‍ ചിത്രം.