തമിഴകത്തെ ഐതിഹാസിക നടനായ ശിവാജി ഗണേശൻ ഓര്‍മ്മയായിട്ട് 18 വര്‍ഷം തികയുന്നു. ശിവാജി ഗണേശനെ കുറിച്ചുള്ള ഓര്‍മ്മകള്‍ പങ്കുവയ്‍ക്കുകയാണ് മോഹൻലാല്‍.

ശിവാജി ഗണേശനൊപ്പം അഭിനയിക്കാൻ കഴിഞ്ഞത് അനുഗ്രഹമായി കാണുന്നു. ഒരു നടൻ എന്നതിനേക്കാളും അദ്ദേഹം എനിക്ക് കുടുംബാംഗത്തെപ്പോലെയായിരുന്നു. 18 വര്‍ഷങ്ങള്‍ കഴിഞ്ഞുപോയിട്ടും ആ ഓര്‍മ്മകള്‍ ഇപ്പോഴും ഹൃദയത്തില്‍ നിലനില്‍ക്കുന്നു. പ്രാര്‍ഥനകള്‍- മോഹൻലാല്‍ പറയുന്നു. ഒരു യാത്രാമൊഴിയെന്ന മലയാളചിത്രത്തില്‍ മോഹൻലാലും ശിവാജി ഗണേശനും ഒന്നിച്ചഭിനയിച്ചിട്ടുണ്ട്.