സംഗീതസംവിധായകനും ഗായകനുമായ വിശാൽ കൃഷ്ണമൂർത്തിയായി മോഹൻലാല്‍ എത്തുന്നു

മോഹൻലാലിൻ്റെ അണ്ടർറേറ്റഡ് ചിത്രങ്ങളിലൊന്നാണ് മിസ്റ്ററി ഹൊറര്‍ ചിത്രമായ ദേവദൂതന്‍. ഡോള്‍ബി അറ്റ്മോസ്, 4കെ ദൃശ്യ ശബ്ദ വിന്യാസങ്ങളിലേക്ക് റീമാസ്റ്റര്‍ ചെയ്യപ്പെട്ട് റീ റിലീസിന് ഒരുങ്ങുകയാണ് ദേവദൂതന്‍. ഇതിനോടനുബന്ധിച്ചുള്ള ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ അണിയറക്കാര്‍ പുറത്തുവിട്ടു. മോഹന്‍ലാല്‍ തന്നെയാണ് സോഷ്യല്‍ മീഡിയയിലൂടെ പോസ്റ്റര്‍ ലോഞ്ച് ചെയ്തത്. രഘുനാഥ് പലേരിയുടെ രചനയില്‍ സിബി മലയില്‍ സംവിധാനം ചെയ്ത ചിത്രം റീമാസ്റ്ററിംഗിനൊപ്പം റീ എഡിറ്റിംഗും നടത്തിയാണ് പ്രേക്ഷകരിലേക്ക് ഒരിക്കല്‍‌ക്കൂടി എത്തുന്നത്. 

ഹൊററും മിസ്റ്ററിയും പ്രണയവും സം​ഗീതവുമെല്ലാം ഇഴചേർത്ത ത്രില്ലറായിരുന്നു ദേവദൂതൻ. സംഗീതസംവിധായകനും ഗായകനുമായ വിശാൽ കൃഷ്ണമൂർത്തിയായി മോഹൻലാല്‍ എത്തുന്നു. കൗതുകമുണർത്തുന്ന പ്ലോട്ടും മോഹൻലാലിൻ്റെ ശ്രദ്ധേയമായ പ്രകടനവും വിദ്യാസാഗർ എന്ന മാന്ത്രിക സംഗീതജ്ഞൻ്റെ മാസ്മരിക സംഗീതവുമാണ് ഈ ചിത്രത്തെ പ്രേക്ഷകര്‍ക്കിടയില്‍ ഇന്നും ചര്‍ച്ചാവിഷയമാക്കുന്നത്. ജനപ്രീതിയുള്ള മികച്ച ചിത്രം, മികച്ച കോസ്റ്റ്യൂം, മികച്ച സംഗീത സംവിധാനം എന്നിങ്ങനെ മൂന്ന് സംസ്ഥാന അവാർഡുകൾ കരസ്ഥമാക്കിയ ചിത്രം കൂടിയാണ് ഇത്.

കോക്കേഴ്സ് ഫിലിംസിൻ്റെ ബാനറിൽ സിയാദ് കോക്കറാണ് ചിത്രത്തിൻ്റെ നിർമ്മാണം. സന്തോഷ്‌ സി തുണ്ടിയില്‍ ഛായാഗ്രാഹകനായ ചിത്രത്തിൻ്റെ എഡിറ്റർ എൽ ഭൂമിനാഥൻ ആണ്. കൈതപ്രത്തിൻ്റെ വരികൾക്ക് വിദ്യാസാഗറാണ് സംഗീതം. കെ ജെ യേശുദാസ്, ജയചന്ദ്രൻ, എം ജി.ശ്രീകുമാർ, കെ എസ് ചിത്ര, സുജാത, എസ് ജാനകി എന്നിവരാണ് ചിത്രത്തിലെ ഗായകർ. പ്രൊഡക്ഷൻ കൺട്രോളർ എം രഞ്ജിത്, ക്രീയേറ്റീവ് വിഷനറി ഹെഡ് ബോണി അസ്സനാർ, കലാസംവിധാനം മുത്തുരാജ്, ഗിരീഷ്മേനോൻ, കോസ്റ്റ്യൂംസ് എ സതീശൻ എസ് ബി, മുരളി, മേക്കപ്പ് സി വി സുദേവൻ, സലീം, കൊറിയോഗ്രാഫി കുമാർ ശാന്തി, സഹസംവിധാനം ജോയ് കെ മാത്യു, തോമസ് കെ സെബാസ്റ്റ്യൻ, ഗിരീഷ് കെ മാരാർ, അറ്റ്മോസ് മിക്സ്‌ ഹരിനാരായണൻ, ഡോൾബി അറ്റ്മോസ് മിക്സ്‌ സ്റ്റുഡിയോ സപ്താ റെക്കോർഡ്സ്, വി എഫ് എക്സ് മാഗസിൻ മീഡിയ, കളറിസ്റ്റ് സെൽവിൻ വർഗീസ്, 4k റീ മാസ്റ്ററിംഗ് ഹൈ സ്റ്റുഡിയോസ്, ഡിസ്ട്രിബ്യൂഷൻ കോക്കേഴ്സ് മീഡിയ എന്റർടൈൻമെന്റ്സ്, ടൈറ്റിൽസ് ഷാൻ ആഷിഫ് (ഹൈ സ്റ്റുഡിയോസ്), മാർക്കറ്റിംഗ് ഹൈപ്പ്, പിആർഒ പി ശിവപ്രസാദ്, സ്റ്റിൽസ് എം കെ മോഹനൻ (മോമി), പബ്ലിസിറ്റി ഡിസൈൻസ് മാജിക് മോമെൻറ്സ് , റീഗെയ്ൽ, ലൈനോജ് റെഡ്‌ഡിസൈൻ എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.

ALSO READ : വിജയ് ആന്‍റണി നായകന്‍; 'മഴൈ പിടിക്കാത്ത മനിതന്‍' ട്രെയ്‍ലര്‍ എത്തി

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം