Asianet News MalayalamAsianet News Malayalam

ദേശീയ ഊർജ്ജസംരക്ഷണദിനത്തില്‍ പുത്തന്‍ പാഠങ്ങളോതി മോഹന്‍ലാലിന്‍റെ വിശ്വശാന്തി ഫൗണ്ടേഷൻ

പ്രകൃതിസംരക്ഷണത്തിന് സഹായകരമാകാനും എങ്ങനെ കഴിയും എന്നതിനെക്കുറിച്ചുള്ള വിശദമായ ബോധവൽക്കരണം നൽകി. 

mohanlal viswasanthi foundation conduct class on energy saving day vvk
Author
First Published Dec 15, 2023, 11:53 PM IST

കൊച്ചി: മോഹന്‍ലാലിന്‍റെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന വിശ്വശാന്തി ഫൗണ്ടേഷൻ്റെ  ‘ഊർജ്ജം' പദ്ധതിയുടെ ഭാഗമായി  കൊച്ചി കോർപ്പറേഷന്‍ കുടുംബശ്രീയുമായി ചേർന്ന് ലോക  ഊർജ്ജ സംരക്ഷണ ദിനത്തോടനുബന്ധിച്ച് ഊര്‍ജ്ജ സംരക്ഷണത്തെക്കുറിച്ചുള്ള പ്രത്യേക ക്ലാസ് നടത്തി. 

എറണാകുളം നോർത്ത് യുപിഎഡി  ഓഫീസിൽ വെച്ച് ഡിസംബര്‍ 14ന് സംഘടിപ്പിച്ച പരിപാടിയിൽ ഇവൈജിഡിഎസ് വോളണ്ടിയേഴ്സ് കാര്യക്ഷമമായ മാർഗങ്ങളിലൂടെ വീടുകളിലെ ഊർജവിനിയോഗം ഫലപ്രദമായി നിയന്ത്രിച്ച് അതുവഴി കറൻ്റ് ബിൽ ഗണ്യമായി കുറക്കാനും, പ്രകൃതിസംരക്ഷണത്തിന് സഹായകരമാകാനും എങ്ങനെ കഴിയും എന്നതിനെക്കുറിച്ചുള്ള വിശദമായ ബോധവൽക്കരണം നൽകി. 

ഊർജ്ജസംരക്ഷണമേഖലയിൽ പ്രാവീണ്യം നേടിയ വിശ്വശാന്തിയുടെ വിദഗ്ധ ടീമിലെ  ഐ ഐ ടി ഇൻഡോറിലെ എനർജി അസ്സെസർ ആയ അനീഷ് രാജേന്ദ്രൻ്റെ ഈ പ്രത്യേക ബോധവത്ക്കരണ ടൂൾ ഉപയോഗിച്ച് നടത്തിയ ക്ലാസ്സിൽ ഗണ്യമായ തോതിൽ വൈദുതിനിരക്ക് കുറഞ്ഞതായി ഉപഭോക്താക്കൾ സാക്ഷ്യപ്പെടുത്തുന്നു.

സുസ്ഥിരവികസനത്തിന്, സൗരോർജ്ജം അടക്കമുള്ള പുനരുപയോഗ ഊർജ്ജസ്രോതസ്സുകൾ ഫലപ്രദമായി എങ്ങനെ ഉപയോഗിക്കാം, കരുതലോടെയുള്ള ഊർജ്ജവിനിയോഗത്തിലൂടെ ഭാവിതലമുറയെ എങ്ങനെ സുരക്ഷിതമാക്കാം, ഹരിതഗൃഹവാതകങ്ങളുടെ ബഹിർഗമനം നിയന്ത്രിക്കുക, വായു ജല മലിനീകരണം തടയുക എന്നതിനെക്കുറിച്ചുള്ള അവബോധം പകർന്നുനൽകാൻ ഈ പ്രത്യേക ബിഹേവിയറൽ മോഡിഫിക്കേഷൻ സെഷനുകളിലൂടെ സാധിക്കും.

അജിത്ത് പടം കൈയ്യിന്ന് പോയി പുതിയ പടം 'എല്‍ഐസി' തുടങ്ങിയ വിഘ്നേശ് ശിവനെ വലച്ച് പുതിയ വിവാദം.!

അടുത്ത കൊല്ലം ഫഹദ് അങ്ങ് എടുക്കുമോ; 'ആവേശം വരുന്നു' റിലീസ് തീയതിയായി.!

Latest Videos
Follow Us:
Download App:
  • android
  • ios