പൊലീസ് ഉദ്യോഗസ്ഥര്‍ക്കായി വിശ്വശാന്തി ഡെവലപ്മെന്‍റ് ഫൗണ്ടേഷന്‍ നല്‍കിയ കോവിഡ് പ്രതിരോധ ഉപകരണങ്ങള്‍ സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റയ്ക്ക് കൈമാറി. നടന്‍ മോഹന്‍ലാലിന്‍റെ മാതാപിതാക്കളുടെ പേരിലുളള വിശ്വശാന്തി ഡെവലപ്മെന്‍റ് ഫൗണ്ടേഷന്‍ തൊടുപുഴ മുതല്‍ പാലക്കാട് വരെ റോഡരികില്‍ കോവിഡ് പ്രതിരോധ ഡ്യൂട്ടിയിലേര്‍പ്പെട്ടിരുന്നh`ലീസ് ഉദ്യോഗസ്ഥര്‍ക്ക് ശീതളപാനീയവും വിതരണം ചെയ്‍തിരുന്നു."

പൊലീസ് ആസ്ഥാനത്തുവെച്ചാണ് പ്രതിരോധ ഉപകരണങ്ങള്‍ കൈമാറിയത്. ഫീല്‍ഡ് ഡ്യൂട്ടിയിലുളള പൊലീസ് ഉദ്യോഗസ്ഥര്‍ക്കായി ഫെയ്‍സ്ഷീല്‍ഡ്, മാസ്ക്ക്, ഗ്ലൗസ്, റെയിന്‍കോട്ട് എന്നിവയുള്‍പ്പെടുന്ന 600 കിറ്റുകളാണ് കൈമാറിയത്. 2000 കിറ്റുകള്‍ വരും ദിവസങ്ങളില്‍ പൊലീസിന് നല്‍കുമെന്ന് വിശ്വശാന്തി ഡെവലപ്മെന്‍റ് ഫൗണ്ടേഷന്‍ ഡയറക്ടര്‍ മേജര്‍ രവി പറഞ്ഞു. എഡിജിപിമാരായ ഡോ. ഷേക്ക് ദര്‍വേഷ് സാഹിബ്, മനോജ് എബ്രഹാം, ഐജിപി വിജയന്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു. ചടങ്ങിനിടെ മോഹന്‍ലാല്‍ ടെലഫോണ്‍ മുഖാന്തരം സംസ്ഥാനപോലീസ് മേധാവിയുമായി സംസാരിച്ചു. വിശ്വശാന്തി ഡെവലപ്മെന്‍റ് അതോറിറ്റി ഡയറകടര്‍മാരായ മേജര്‍ രവി, സജി സോമന്‍ എന്നിവരാണ് പ്രതിരോധ ഉപകരണങ്ങള്‍ കൈമാറാനെത്തിയത്.