മോദിയുടെ ട്വിറ്റര്‍ അക്കൗണ്ട് ടാഗ് ചെയ്തിട്ടുള്ള മോഹന്‍ലാല്‍ ട്വിറ്ററിലെ ട്രെന്‍ഡിംഗ് ഹാഷ് ടാഗ് ആയ #HappyBirthdayPMModi എന്നതും ട്വീറ്റിനൊപ്പം ചേര്‍ത്തിട്ടുണ്ട്. 

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ എഴുപതാം പിറന്നാള്‍ ദിനത്തില്‍ ആശംസകള്‍ നേര്‍ന്ന് മോഹന്‍ലാല്‍. "നമ്മുടെ ബഹുമാന്യനായ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിജിക്ക് പിറന്നാള്‍ ആശംസകള്‍. സന്തോഷവും ആരോഗ്യവും നിറഞ്ഞ അനേകവര്‍ഷങ്ങള്‍ അദ്ദേഹത്തിന് ആശംസിക്കുന്നു", മോഹന്‍ലാല്‍ ട്വിറ്ററില്‍ കുറിച്ചു. പ്രധാനമന്ത്രിക്കൊപ്പം താന്‍ നില്‍ക്കുന്ന ഒരു പഴയ ചിത്രത്തിനൊപ്പമാണ് മോഹന്‍ലാലിന്‍റെ ട്വീറ്റ്.

മോദിയുടെ ട്വിറ്റര്‍ അക്കൗണ്ട് ടാഗ് ചെയ്തിട്ടുള്ള മോഹന്‍ലാല്‍ ട്വിറ്ററിലെ ട്രെന്‍ഡിംഗ് ഹാഷ് ടാഗ് ആയ #HappyBirthdayPMModi എന്നതും ട്വീറ്റിനൊപ്പം ചേര്‍ത്തിട്ടുണ്ട്. മോദിയ്ക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് സുരേഷ് ഗോപി എംപിയും നേരത്തെ സോഷ്യല്‍ മീഡിയയില്‍ എത്തിയിരുന്നു. "നമ്മുടെ ബഹുമാന്യനായ പ്രധാനമന്ത്രി നരേന്ദ്ര മോദിജിക്ക് പിറന്നാള്‍ ആശംസകള്‍! ഈ പ്രതിസന്ധി ഘട്ടത്തിലെ അങ്ങയുടെ നേതൃത്വത്തിനും രാജ്യസേവനത്തിനും നന്ദി അറിയിച്ചുകൊള്ളട്ടെ. അങ്ങേയ്ക്ക് ആയുരാരോഗ്യസൗഖ്യങ്ങള്‍ നേരുന്നു", സുരേഷ് ഗോപി ഫേസ്ബുക്കില്‍ കുറിച്ചു.

Scroll to load tweet…

സമൂഹത്തിന്‍റെ നാനാതുറകളിലുള്ളവര്‍ സോഷ്യല്‍ മീഡിയയിലൂടെ ആശംസകള്‍ അറിയിക്കുന്നുണ്ട്. ഇന്ത്യയെ കരുത്തുറ്റതാക്കാന്‍ ഓരോ നിമിഷവും നീക്കിവച്ച വ്യക്തിത്വമെന്നാണ് മോദിക്ക് ജന്മദിനാശംസകള്‍ നേര്‍ന്നുകൊണ്ട് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ട്വീറ്റ് ചെയ്തത്. അതേസമയം നരേന്ദ്ര മോദിയുടെ സപ്തതി ആഘോഷവുമായി ബന്ധപ്പെട്ട് 14 മുതല്‍ സേവാ സപ്താഹം എന്ന പേരില്‍ രാജ്യമൊട്ടാകെ സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നുണ്ട് ബിജെപി പ്രവര്‍ത്തകര്‍.