Asianet News MalayalamAsianet News Malayalam

'ബിഗ് ബ്രദറും' റിലീസ് നീട്ടി? ക്രിസ്മസിന് എത്തില്ലെന്ന് റിപ്പോര്‍ട്ട്

ചിത്രത്തിന്റെ ഫൈനല്‍ ഷെഡ്യൂള്‍ എറണാകുളത്ത് പുരോഗമിക്കുകയാണ്. അവധിക്കാലം ചെലവിടാന്‍ ന്യൂസിലന്‍ഡില്‍ പോയിരിക്കുന്ന മോഹന്‍ലാല്‍ ചിത്രത്തില്‍ വൈകാതെ ജോയിന്‍ ചെയ്യും.
 

mohanlals big brother release date extended
Author
Thiruvananthapuram, First Published Nov 9, 2019, 4:48 PM IST

മോഹന്‍ലാലിനെ നായകനാക്കി സിദ്ദിഖ് സംവിധാനം ചെയ്യുന്ന 'ബിഗ് ബ്രദറി'ന്റെ റിലീസ് നീട്ടിയതായി റിപ്പോര്‍ട്ട്. 'ഇട്ടിമാണി'ക്ക് ശേഷം മോഹന്‍ലാല്‍ നായകനായെത്തുന്ന ചിത്രം ക്രിസ്മസ് റിലീസായി തീയേറ്ററുകളില്‍ എത്തുമെന്നാണ് കരുതപ്പെട്ടിരുന്നത്. ചിത്രത്തിന്റെ നേരത്തേ പുറത്തെത്തിയ പോസ്റ്ററിലും 'ഡിസംബര്‍ 2019' എന്നാണ് ഉണ്ടായിരുന്നത്. എന്നാല്‍ ചിത്രം ക്രിസ്മസിന് എത്തില്ലെന്നും റിലീസ് അടുത്ത വര്‍ഷം ജനുവരിയിലേക്ക് നീട്ടിയതായും ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു.

ചിത്രത്തിന്റെ ഫൈനല്‍ ഷെഡ്യൂള്‍ എറണാകുളത്ത് പുരോഗമിക്കുകയാണ്. അവധിക്കാലം ചെലവിടാന്‍ ന്യൂസിലന്‍ഡില്‍ പോയിരിക്കുന്ന മോഹന്‍ലാല്‍ ചിത്രത്തില്‍ വൈകാതെ ജോയിന്‍ ചെയ്യും. 'ബിഗ് ബ്രദര്‍' എന്ന പേരല്ലാതെ സിനിമയുടെ പ്രമേയത്തെക്കുറിച്ചോ മോഹന്‍ലാലിന്റെ കഥാപാത്രത്തെക്കുറിച്ചോ വിശദാംശങ്ങളൊന്നും ഇതുവരെ പുറത്തുവന്നിട്ടില്ല. 25 കോടിയാണ് ചിത്രത്തിന്റെ ബജറ്റ്.

mohanlals big brother release date extended

 

മോഹന്‍ലാലിനൊപ്പം ബോളിവുഡ് താരം അര്‍ബാസ് ഖാന്‍, റജീന, സത്‌ന ടൈറ്റസ്, സിദ്ദിഖ്, വിഷ്ണു ഉണ്ണികൃഷ്ണന്‍, അനൂപ് മേനോന്‍, ചെമ്പന്‍ വിനോദ് ജോസ്, ടിനി ടോം, സര്‍ജാനോ ഖാലിദ് എന്നിവര്‍ കഥാപാത്രങ്ങളെ അവതരിപ്പിക്കും. മോഹന്‍ലാല്‍-സിദ്ദിഖ് കൂട്ടുകെട്ടില്‍ പുറത്തിറങ്ങുന്ന മൂന്നാമത്തെ ചിത്രമാവും ബിഗ് ബ്രദര്‍. സിദ്ദിഖ്‌ലാല്‍ ചിത്രം വിയറ്റ്‌നാം കോളനിയിലാണ് തുടക്കം. സിദ്ദിഖ് സ്വതന്ത്ര സംവിധായകന്‍ ആയതിന് ശേഷം ലേഡീസ് ആന്‍ഡ് ജെന്റില്‍മാനും ഈ ടീമിന്റേതായി പുറത്തിറങ്ങി. 

അതേസമയം ഫഹദ് ഫാഹില്‍ നായകനാവുന്ന അന്‍വര്‍ റഷീദ് ചിത്രം 'ട്രാന്‍സും' റിലീസ് മാറ്റിവച്ചതായി റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. ഇതും ക്രിസ്മസ് റിലീസായി തീയേറ്ററുകളില്‍ എത്താനിരുന്ന ചിത്രമാണ്. പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ പൂര്‍ത്തിയാവാത്തതാണ് റിലീസ് നീട്ടാന്‍ കാരണമെന്നറിയുന്നു. അടുത്ത ഫെബ്രുവരിയിലാകും ചിത്രം തീയേറ്ററുകളിലെത്തുക.

Follow Us:
Download App:
  • android
  • ios