മോഹൻലാല്‍ നായകനായി അഭിനയിക്കുന്ന ചിത്രമാണ് ബിഗ് ബ്രദര്‍. സച്ചിദാനന്ദൻ എന്ന ഏറെ സങ്കീര്‍ണമായ കഥാപാത്രമായാണ് മോഹൻലാല്‍ ചിത്രത്തില്‍ എത്തുന്നത്. സിദ്ധിക്ക് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തിന്റെ പ്രചരണത്തിന്റെയും ഭാഗമായി ബിഗ് ബ്രദര്‍ ടീഷര്‍ട്ടുകള്‍ ആരാധകര്‍ക്ക് സ്വന്തമാക്കാം. മോഹൻലാലിന്റെ വെബ്‍സൈറ്റിലൂടെയാണ് ടീഷര്‍ട്ടുകള്‍ വാങ്ങാൻ അവസരം.

ബിഗ് ബ്രദര്‍ എന്ന് എഴുതിയതും മോഹൻലാലിന്റെ മുഖത്തിന്റെ ഭാഗം വരച്ചിട്ടുമുള്ള ടീഷര്‍ട്ടാണ് ലഭിക്കുക. ഒരു ടീഷര്‍ട്ടിന് 445 രൂപയാണ് വില. മോഹൻലാലിന്റെ ദ കംപ്ലീറ്റ് ആക്ടര്‍ വെബ്‍സൈറ്റില്‍ നിന്ന് ടീഷര്‍ട്ടുകള്‍ വാങ്ങാം. കംപ്ലീറ്റ് ആക്ടര്‍ വെബ്സൈറ്റിലെ ലാല്‍ സ്റ്റോര്‍ എന്ന വിഭാഗത്തിലാണ് ടീഷര്‍ട്ടുകള്‍ ലഭിക്കുക. ടീഷര്‍ട്ടുകള്‍ വിറ്റു കിട്ടുന്ന പണം മോഹൻലാലിന്റെ വിശ്വശാന്തി ഫൗണ്ടേഷന്റെ കാരുണ്യപ്രവര്‍ത്തനങ്ങള്‍ക്കായും ഉപയോഗിക്കും. 16നാണ് ബിഗ് ബ്രദര്‍ റിലീസ് ചെയ്യുക. വിഷ്‍ണു ഉണ്ണികൃഷ്‍ണൻ, അനൂപ് മേനോൻ തുടങ്ങി ഒട്ടേറെ താരങ്ങള്‍ ചിത്രത്തിലുണ്ട്. ജിത്തു ദാമോദര്‍ ആണ് ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. ദീപക് ദേവാണ് ചിത്രത്തിന്റെ സംഗീത സംവിധായകൻ.