മോഹൻലാല്‍ നായകനാകുന്ന പുതിയ സിനിമയാണ് ബിഗ് ബ്രദര്‍. സച്ചിദാനന്ദൻ എന്ന കഥാപാത്രമായിട്ടാണ് മോഹൻലാല്‍ ചിത്രത്തില്‍ അഭിനയിക്കുന്നത്. സിദ്ധിക്ക് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. മോഹൻലാല്‍ ആരാധകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ബിഗ് ബ്രദര്‍. ചിത്രത്തിന്റെ പുതിയ പോസ്റ്റര്‍ മോഹൻലാല്‍ പുറത്തുവിട്ടു.

ആക്ഷൻ ത്രില്ലര്‍ ചിത്രമായിട്ടാണ് ബിഗ് ബ്രദര്‍ എത്തുക. കുടുംബബന്ധത്തിന്റെ കഥയും ചിത്രം പറയുന്നുണ്ടെന്ന് ട്രെയിലറില്‍ സൂചന ഉണ്ടായിരുന്നു. മോഹൻലാലിന്റെ ആക്ഷൻ രംഗങ്ങളും ആരാധകര്‍ക്ക് ആവേശമാകും. വിഷ്‍ണു ഉണ്ണികൃഷ്‍ണൻ, അനൂപ് മേനോൻ തുടങ്ങിയവരും ചിത്രത്തിലുണ്ട്. ദീപക് ദേവ് ആണ് സംഗീത സംവിധാനം നിര്‍വഹിക്കുന്നത്.