പൃഥ്വിരാജിന്റെ സംവിധാനത്തില്‍ മോഹൻലാല്‍ നായകനായ ലൂസിഫര്‍ ഇപ്പോഴും തീയേറ്ററില്‍ പ്രദര്‍ശനം തുടരുകയാണ്. അതേസമയം ചിത്രത്തിന്റെ പുതിയ മേയ്‍ക്കിംഗ് വീഡിയോ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു.

ചിത്രത്തിലെ ഏറ്റവും അപകടകരമായ രംഗങ്ങളിലൊന്നിന്റെ മേയ്‍ക്കിംഗ് വീഡിയോ ആണ് പുറത്തുവിട്ടത്. കണ്ടെയ്‍നര്‍ ലോറികള്‍ സ്‍ഫോടനത്തില്‍ തകരുന്നതിന്റെ ദൃശ്യമാണ് വീഡിയോയിലുള്ളത്. സ്റ്റണ്ട് ഡയറക്ടര്‍ സില്‍വയുടെയും പൃഥ്വിരാജിന്റെയും നേതൃത്വത്തിലാണ് ഷൂട്ട് ചെയ്‍തത്. അതേസമയം മലയാളത്തിലെ ഏറ്റവും പണംവാരിപ്പടമായി മാറിയിരിക്കുകയാണ് ലൂസിഫര്‍. 200 കോടിയിലധികമാണ് ലൂസിഫര്‍ സ്വന്തമാക്കിയത്. മോഹൻലാല്‍ തന്നെ നായകനായ പുലിമുരുകനാണ് തൊട്ടുപിന്നില്‍.