ദൃശ്യത്തിനു ശേഷം, ജീത്തു ജോസഫും മോഹൻലാലും വീണ്ടും ഒന്നിക്കുകയാണ്. റാം എന്ന സിനിമയാണ് മോഹൻലാലിനെ നായകനാക്കി ജീത്തു ജോസഫ് സംവിധാനം ചെയ്യുന്നത്. ഒരു ത്രില്ലര്‍ ചിത്രമായിരിക്കും ഇതും. തൃഷയാണ് ചിത്രത്തിലെ നായിക. ഇന്ത്യ മാത്രമല്ല വിദേശ രാജ്യങ്ങളടക്കം ചിത്രത്തിന്റെ ലൊക്കേഷനാകും.

ചിത്രീകരണം തുടങ്ങുന്നത് ഇന്ത്യയിലാണ്. കെയ്‍റോ, ഉസ്ബെക്കിസ്ഥാൻ, യുകെ, ദില്ലി, ധനുഷ്‍കോടി, കൊളംബോ തുടങ്ങിയവിടങ്ങളാണ് പ്രധാന ലൊക്കേഷൻ. അയാള്‍ക്ക് അതിര്‍ത്തികളില്ല എന്ന ടാഗ്‍ലൈനോടെയാണ് ചിത്രം വരുന്നതും. തൃഷ ഡോക്ടറായിട്ടാണ് ചിത്രത്തില്‍ അഭിനയിക്കുന്നത്. ചിത്രത്തില്‍ മീശ പിരിക്കാനും പിരിക്കാതിരിക്കാനും സാധ്യതയുണ്ടെന്ന് തമാശയായി മോഹൻലാല്‍ പറയുന്നു.