'ഇട്ടിമാണി മേഡ് ഇന്‍ ചൈന'യ്ക്ക് ശേഷം മോഹന്‍ലാല്‍ നായകനായെത്തുന്ന ചിത്രമാണ് ഇത്.  

ദീപാവലി ആശംസകള്‍ നേര്‍ന്ന് മോഹന്‍ലാല്‍. സിദ്ദിഖിന്റെ സംവിധാനത്തില്‍ അഭിനയിക്കുന്ന പുതിയ ചിത്രം 'ബിഗ് ബ്രദറി'ന്റെ പുതിയ പോസ്റ്റര്‍ ഷെയര്‍ ചെയ്തുകൊണ്ടാണ് സോഷ്യല്‍ മീഡിയയിലൂടെ മോഹന്‍ലാല്‍ ആരാധകര്‍ക്ക് ദീപാവലി ആശംസകളും നേര്‍ന്നത്. 'തിളങ്ങുന്ന വെളിച്ചങ്ങളുടെ ഉത്സവം നിങ്ങളുടെ ഭവനങ്ങളില്‍ സന്തോഷവും സൗഭാഗ്യവും ഐശ്വര്യവും നിറയ്ക്കട്ടെ.' ദീപാവലി ആശംസകള്‍, മോഹന്‍ലാല്‍ കുറിച്ചു.

അതേസമയം മോഹന്‍ലാലിന്റെ ക്രിസ്മസ് ചിത്രമാണ് ബിഗ് ബ്രദര്‍. പേരല്ലാതെ സിനിമയുടെ പ്രമേയത്തെക്കുറിച്ചോ മോഹന്‍ലാലിന്റെ കഥാപാത്രത്തെക്കുറിച്ചോ വിശദാംശങ്ങളൊന്നും പുറത്തുവന്നിട്ടില്ല. 25 കോടിയാണ് സിനിമയുടെ ബജറ്റ്. മോഹന്‍ലാലിനൊപ്പം ബോളിവുഡ് താരം അര്‍ബാസ് ഖാന്‍, റജീന, സത്‌ന ടൈറ്റസ്, സിദ്ദിഖ്, വിഷ്ണു ഉണ്ണികൃഷ്ണന്‍, അനൂപ് മേനോന്‍, ചെമ്പന്‍ വിനോദ് ജോസ്, ടിനി ടോം, സര്‍ജാനോ ഖാലിദ് എന്നിവര്‍ വിവിധ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. 'ഇട്ടിമാണി മേഡ് ഇന്‍ ചൈന'യ്ക്ക് ശേഷം മോഹന്‍ലാല്‍ നായകനായെത്തുന്ന ചിത്രമാണ് ഇത്.