ടിപിയെ കൊലപ്പെടുത്തിയത് സിപിഎം പ്രവർത്തകരാണ് എന്ന ബോധ്യം തനിക്ക് ഇപ്പോഴില്ല. കലാകാരൻ എന്ന നിലയിൽ തന്നെ ഉപയോഗപ്പെടുത്തി പ്രതിഫലം നൽകാതെ കോൺഗ്രസ് വഞ്ചിച്ചുവെന്നും എട്ടുകൊല്ലമായുള്ള കോൺഗ്രസ് ബന്ധം ഉപേക്ഷിക്കുകയാണെന്നും മൊയ്തു

തിരുവനന്തപുരം: ടിപി ചന്ദ്രശേഖരന്റെ കൊലപാതകത്തെക്കുറിച്ചി ടിപി 51 വെട്ട് എന്ന സിനിമ സംവിധാനം ചെയ്ത മൊയ്തു താഴത്ത് ഇടതുപക്ഷത്തേക്ക്. ടിപിയെ കൊലപ്പെടുത്തിയത് സിപിഎം പ്രവർത്തകരാണ് എന്ന ബോധ്യം തനിക്ക് ഇപ്പോഴില്ല. കലാകാരൻ എന്ന നിലയിൽ തന്നെ ഉപയോഗപ്പെടുത്തി പ്രതിഫലം നൽകാതെ കോൺഗ്രസ് വഞ്ചിച്ചുവെന്നും എട്ടുകൊല്ലമായുള്ള കോൺഗ്രസ് ബന്ധം ഉപേക്ഷിക്കുകയാണെന്നും മൊയ്തു പറഞ്ഞു. ടിപി വധത്തിൽ സിപിഎമ്മിനെ പ്രതിക്കൂട്ടിലാക്കി നിർമ്മിച്ച സിനിമയിൽ കോൺഗ്രസ് നേതാക്കൾ ഉൾപ്പെടെയുള്ളവർ അഭിനയിച്ചിരുന്നു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred