രണ്ടാമതെത്തിയത് തെന്നിന്ത്യൻ നടി, ഇന്ത്യൻ താരങ്ങളില്‍ മുന്നില്‍ ആ വിജയ നായിക

ഇന്ത്യയില്‍ മുൻനിരയില്‍ ആ തെന്നിന്ത്യൻ താരവും ഉണ്ടെന്നാണ് റിപ്പോര്‍ട്ട്.

 

Most popular Indian female film actors hrk

ജനപ്രീതിയില്‍ മുന്നിലുള്ള ഇന്ത്യൻ നായികാ താരങ്ങളുടെ പട്ടിക പുറത്തുവിട്ടു. ആലിയ ഭട്ടാണ് ഒന്നാം സ്ഥാനത്ത്. മെയില്‍ ജനപ്രീതിയില്‍ ഒന്നാം സ്ഥാനത്തുള്ള താരമാണ് ആലിയാ ഭട്ട്. ഓര്‍മാക്സ് മീഡിയ പുറത്തുവിട്ട ഇന്ത്യൻ താരങ്ങളുടെ പട്ടികയിലാണ് ആലിയ ഭട്ട് ഒന്നാമതെത്തിയത്.

മെയിലും നടി സാമന്ത രണ്ടാമതാണ്. മൂന്നാം സ്ഥാനം മുൻനിര നായിക താരമായ ദീപീക പദുക്കോണ്‍ മെയിലും നിലനിര്‍ത്തിയിട്ടുണ്ട്. പ്രഭാസിന്റെ കല്‍ക്കി 2898 എഡി സിനിമയിലടക്കം നായികയായ ദീപിക പദുക്കോണിന് നിരന്തരം വാര്‍ത്തകളില്‍ നിറഞ്ഞുനില്‍ക്കാൻ സാധിക്കാറുണ്ടെന്നതും അനുകൂലമായി. നാലാം സ്ഥാനത്ത് രശ്‍മിക മന്ദാനയാണ് താരങ്ങളുടെ പട്ടികയില്‍ ഉള്ളത് എന്നാണ് വ്യക്തമാകുന്നത്

ബോളിവുഡില്‍ നിന്നും തെന്നിന്ത്യയില്‍ നിന്നുള്ള താരങ്ങള്‍ ജനപ്രീതിയില്‍ കടുത്ത മത്സരം നടത്തുന്നുവെന്നതാണ് സിനിമാ ലോകത്ത് കാണാൻ സാധിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. ബോളിവുഡില്‍ നിരവധി തെന്നിന്ത്യൻ സിനിമാ താരങ്ങള്‍ നായികമാരാകുകയും വൻ ഹിറ്റുകള്‍ നേടുന്നുമുണ്ട്. രാജ്യമൊട്ടാകെ പ്രേക്ഷകരെ ആകര്‍ഷിക്കാൻ തെന്നിന്ത്യൻ താരങ്ങള്‍ക്ക് ആകുന്നുവെന്നതാണ് സമീപകാലത്ത് ബോക്സ് ഓഫീസ് കളക്ഷനില്‍ മുന്നിലെത്തുന്ന ഹിറ്റുകള്‍ വ്യക്തമാക്കുന്നു. ഭാഷാതിര്‍ത്തികള്‍ മറികടന്ന് നായികമാര്‍ ബോളിവുഡ് സിനിമകളിലടക്കം വൻ മുന്നേറ്റം നടത്തുന്നത് എന്ന് താരങ്ങളുടെ പട്ടികയില്‍ നിന്ന് വ്യക്തം.

രശ്‍മികയ്‍ക്ക് തൊട്ടുപിന്നില്‍ കാജല്‍ അഗര്‍വാളാണ്. എന്നാല്‍ ആറാമത് എത്തിയ നായികാ താരം കൃതി സനോണാണെന്നത് അടുത്തിടെ എത്തിയ ചിത്രം ക്രൂ വൻ ഹിറ്റായ സാഹചര്യത്താലുമാണ്. ഏഴാമത് കത്രീന കൈഫും തൊട്ടുപിന്നിലുള്ള താരം കൈറ അദ്വാനിയുമാണ്. ഒമ്പതാം സ്ഥാനത്ത് തെന്നിന്ത്യയുടെ പ്രിയ താരം തൃഷയ്‍ക്ക് മുന്നേറാൻ സാധിച്ച സാഹചര്യത്തില്‍ പത്താമത് ശ്രീലീലയുമാണ് ഉള്ളത് എന്നത് തെന്നിന്ത്യൻ സിനിമയ്‍ക്ക് അഭിമാനിക്കാവുന്നതാണ്.

Read More: ലോകേഷ് കനകരാജിനൊപ്പം രജനികാന്തിന്റെ കൂലി, ചിത്രത്തിന്റെ അപ്‍ഡേറ്റ് പുറത്ത്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

Latest Videos
Follow Us:
Download App:
  • android
  • ios