ഇന്ത്യൻ നായകൻമാരില്‍ ജനപ്രീതിയില്‍ മുന്നിലുള്ളവര്‍.

ഇന്ത്യയില്‍ ഏപ്രിലില്‍ ജനപ്രീതീയില്‍ മുന്നിലുള്ള താരങ്ങളുടെ പട്ടിക ഓര്‍മാക്സ് മീഡിയ പുറത്തുവിട്ടു. ഇന്ത്യൻ നായകൻമാരില്‍ കൂടുതല്‍ ജനപ്രീതിയുള്ള താരം ഷാരൂഖ് ഖാനാണ്. തെന്നിന്ത്യൻ നായകൻമാര്‍ ഏപ്രിലിലും പട്ടികയിലുണ്ട്. ഏപ്രിലില്‍ ജനപ്രീതിയില്‍ മുന്നിലുള്ള ഇന്ത്യൻ താരങ്ങളില്‍ രണ്ടാം സ്ഥാനത്ത് പ്രഭാസ് ആണ്.

മാര്‍ച്ച് മാസത്തിലും ജനപ്രീതിയുള്ള ഇന്ത്യൻ താരങ്ങളില്‍ രണ്ടാം സ്ഥാനത്ത് പ്രഭാസ് ആയിരുന്നു. കല്‍ക്കി 2898 എഡി എന്ന സിനിമയ്‍ക്ക് പുറമേ രാജാ സാബും പ്രഭാസിന്റേതായി ഒരുങ്ങുന്നു എന്നതിനാല്‍ ചര്‍ച്ചകളില്‍ നിറഞ്ഞു നില്‍ക്കാൻ സാധിക്കുന്നുണ്ട് എന്നതാണ് മാര്‍ച്ചിലെ പട്ടികയിലും മുന്നില്‍ എത്താൻ സാധിച്ചിരിക്കുന്നത്. പ്രഭാസിന്റെ കല്‍ക്കി 2898 എഡി സിനിമ പ്രേക്ഷകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഒന്നാണ്. പ്രഭാസിന്റെ ഒരു ഹൊറര്‍ കോമഡി ചിത്രമാണ് രാജാ സാബ് എന്നാണ് റിപ്പോര്‍ട്ട്.

മൂന്നാം സ്ഥാനത്ത് ഇടംനേടിയത് തമിഴ് താരം ദളപതി വിജയ്‍യാണ് എന്നതും ആരാധകര്‍ക്ക് ആവേശമാകുന്നതാണ്. ദളപതി വിജയ് നായകനായ ചിത്രമായി ദ ഗോട്ടാണ് ഒരുങ്ങിക്കൊണ്ടിരിക്കുന്നതാണ് വിജയ്‍യെ ചര്‍ച്ചകളില്‍ നിറഞ്ഞുനില്‍ക്കാൻ സഹായിക്കുന്ന ഒരു ഘടകം. പ്രായം കുറഞ്ഞ ലുക്കിലും ചിത്രത്തില്‍ താരം പ്രത്യക്ഷപ്പെടുന്നുണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. സംവിധാനം നിര്‍വഹിക്കുന്നത് വെങ്കട് പ്രഭുവും സംഗീതം യുവൻ ശങ്കര്‍ രാജയും ഛായാഗ്രാഹണം നിര്‍വഹിക്കുന്നത് സിദ്ധാര്‍ഥയുമാണ്.

തെന്നിന്ത്യയില്‍ നിന്നുള്ള മഹേഷ് ബാബുവാണ് താരങ്ങളില്‍ നാലാം സ്ഥാനത്ത് എന്നാണ് വ്യക്തമാകുന്നത്. തൊട്ടു പിന്നില്‍ അക്ഷയ് കുമാറാണ്. ആറാം സ്ഥാനത്ത് സല്‍മാൻ ഖാനും താരങ്ങളുടെ പട്ടികയില്‍ ഏഴാമത് ഹൃത്വിക് റോഷനുമാണ്. തൊട്ടു പിന്നില്‍ അല്ലു അര്‍ജുനും താരങ്ങളുടെ പട്ടികയില്‍ ഒമ്പതാമത് ജൂനിയര്‍ എൻടിആറും പത്താമത് രാം ചരണുമാണ്.

Read More: ഗുരുവായൂര്‍ അമ്പലനടയില്‍ കുതിക്കുന്നു, ആറ് ദിവസത്തില്‍ കേരളത്തില്‍ നേടിയത്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക