ഓ​ഗസ്റ്റ് മാസത്തെ ലിസ്റ്റില്‍ നിന്ന് പുതിയ ലിസ്റ്റിലേക്ക് എത്തുമ്പോള്‍ താരങ്ങളില്‍ പലര്‍ക്കും സ്ഥാനചലനം സംഭവിച്ചി‌ട്ടുണ്ട്

പാന്‍ ഇന്ത്യന്‍ റിലീസുകളും ഒടിടിയുടെ ജനകീയതയും സിനിമകള്‍ക്കും താരങ്ങള്‍ക്കും ഭാഷാതീതമായ സ്വീകാര്യത നേടിക്കൊടുത്തിട്ടുണ്ട്. ഉത്തരേന്ത്യന്‍ പ്രേക്ഷകരില്‍ വലിയൊരു വിഭാ​ഗം ഇന്ന് തെന്നിന്ത്യന്‍ സിനിമകളെ ഏറെ താല്‍പര്യത്തോടെയാണ് കാണുന്നത്. ചുവടെ കൊടുത്തിരിക്കുന്നത് ഇന്ത്യന്‍ സിനിമയിലെ ഏറ്റവും ജനപ്രിയരായ 10 പുരുഷ താരങ്ങളുടെ ലിസ്റ്റ് ആണ്. പ്രമുഖ മീഡിയ കണ്‍സള്‍ട്ടിംഗ് സ്ഥാപനമായ ഓര്‍മാക്സ് മീഡിയയുടെ പട്ടികയാണ് ഇത്. സെപ്റ്റംബര്‍ മാസത്തെ വിലയിരുത്തല്‍ അനുസരിച്ചുള്ള ലിസ്റ്റ് ആണ് ഇത്. 

ഓ​ഗസ്റ്റ് മാസത്തെ ലിസ്റ്റില്‍ നിന്ന് പുതിയ ലിസ്റ്റിലേക്ക് എത്തുമ്പോള്‍ താരങ്ങളില്‍ പലര്‍ക്കും സ്ഥാനചലനം സംഭവിച്ചി‌ട്ടുണ്ട്. ഒന്നാം സ്ഥാനം തന്നെ മാറി. ഓ​ഗസ്റ്റ് മാസത്തില്‍ ഒന്നാമത് ഒന്നാമത് വിജയ് ആയിരുന്നെങ്കില്‍ പുതിയ ലിസ്റ്റില്‍ ആ സ്ഥാനത്തേക്ക് ഷാരൂഖ് ഖാന്‍ എത്തിയിട്ടുണ്ട്. പഴയ ലിസ്റ്റിലുണ്ടായിരുന്ന രണ്ട് പേര്‍ പുതിയ ലിസ്റ്റില്‍ ഇല്ല. രാം ചരണും രജനികാന്തുമാണ് അത്. പകരം പുതുതായി രണ്ടുപേര്‍ ഇടംപിടിച്ചിട്ടുണ്ട്. സൂര്യയും മഹേഷ് ബാബുവുമാണ് അത്.

ഇന്ത്യന്‍ സിനിമയിലെ ജനപ്രിയ താരങ്ങളുടെ ലിസ്റ്റ്

1. ഷാരൂഖ് ഖാന്‍

2. വിജയ്

3. പ്രഭാസ്

4. അക്ഷയ് കുമാര്‍

5. സല്‍മാന്‍ ഖാന്‍

6. അജിത്ത് കുമാര്‍

7. ജൂനിയര്‍ എന്‍ടിആര്‍

8. അല്ലു അര്‍ജുന്‍

9. സൂര്യ

10. മഹേഷ് ബാബു

ഒറ്റ വര്‍ഷം 1000 കോടി ക്ലബ്ബില്‍ പ്രവേശനം ലഭിച്ച രണ്ട് ചിത്രങ്ങള്‍ എന്ന അപൂര്‍വ്വ നേട്ടമാണ് ഷാരൂഖ് ഖാന്‍ ഈ വര്‍ഷം സ്വന്തമാക്കിയത്. പഠാന്‍, ജവാന്‍ എന്നിവയാണ് ചിത്രങ്ങള്‍. അതേസമയം ഈ വ്യാഴാഴ്ച തിയറ്ററുകളിലെത്തിയ വിജയ് നായകനായ പുതിയ ചിത്രം ലിയോ റെക്കോര്‍ഡ് ഓപണിം​ഗ് ആണ് നേടിയത്. ഇന്ത്യന്‍ സിനിമയില്‍ത്തന്നെ ഈ വര്‍ഷം ഏറ്റവും മികച്ച ഓപണിം​ഗ് ആണ് ചിത്രം നേടിയത്. പഠാനെയും ജവാനെയുമൊക്കെ ലിയോ ഓപണിം​ഗില്‍ മറികടന്നിരുന്നു. 

ALSO READ : 'പുഷ്‍പ'യ്ക്ക് ലഭിച്ചത് 'ലിയോ'യ്ക്ക് ലഭിച്ചില്ല; വിജയ്‍ക്ക് നഷ്ടപ്പെട്ടത് പാന്‍ ഇന്ത്യന്‍ താരമാവാനുള്ള അവസരം?

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം