Asianet News MalayalamAsianet News Malayalam

സൂര്യ പുറത്ത്! പ്രഭാസിന് മുന്നേറ്റം; ജനപ്രീതിയില്‍ മുന്നിലുള്ള 10 ഇന്ത്യന്‍ താരങ്ങള്‍

ഇന്ത്യന്‍ സിനിമയിലെ 10 ജനപ്രിയ താരങ്ങളില്‍ ആറ് പേരും തെന്നിന്ത്യയില്‍ നിന്ന്

Most popular male film stars in India shah rukh khan thalapathy vijay prabhas ranbir kapoor salman khan nsn
Author
First Published Jan 15, 2024, 10:59 PM IST

ഇന്ത്യന്‍ സിനിമ ഭാഷയുടെ അതിരുകള്‍ അക്ഷരാര്‍ഥത്തില്‍ മായ്ക്കുന്ന കാലമാണിത്. ബാഹുബലി അടക്കമുള്ള പാന്‍ ഇന്ത്യന്‍ വിജയങ്ങളില്‍ നിന്നും ഒടിടി പ്ലാറ്റ്ഫോമുകളുടെ ജനകീയതയില്‍ നിന്നുമാണ് അത്തരമൊരു സാഹചര്യത്തിലേക്ക് സിനിമ എത്തിയത്. അതോടെ ഏത് ഭാഷയിലെയും ബിഗ് ബജറ്റ് ചിത്രങ്ങള്‍ ഇന്ത്യയൊട്ടുക്കുമുള്ള പ്രേക്ഷകരെ ലക്ഷ്യമാക്കുന്ന നിലയിലേക്ക് എത്തി കാര്യങ്ങള്‍. തെന്നിന്ത്യന്‍ സിനിമ ബോളിവുഡിന് വെല്ലുവിളി ഉയര്‍ത്തുന്ന കാലത്ത് തെന്നിന്ത്യന്‍ താരങ്ങളില്‍ പലര്‍ക്കും പാന്‍ ഇന്ത്യന്‍ സ്വീകാര്യതയുണ്ട്. ഇന്ത്യന്‍ സിനിമയിലെ ഏറ്റവും ജനപ്രീതിയുള്ള 10 താരങ്ങളുടെ ലിസ്റ്റ് ആണ് ചുവടെ. 

പ്രമുഖ മീഡിയ കണ്‍സള്‍ട്ടിംഗ് സ്ഥാപനമായ ഓര്‍മാക്സ് മീഡിയ തയ്യാറാക്കിയ ലിസ്റ്റ് ആണ് ഇത്. 2023 ഡിസംബര്‍ മാസത്തെ വിലയിരുത്തല്‍ അനുസരിച്ചാണ് പട്ടിക തയ്യാറാക്കിയിരിക്കുന്നത്. ഒന്ന്, രണ്ട് സ്ഥാനങ്ങള്‍ക്ക് നവംബര്‍ മാസത്തെ പട്ടികയില്‍ നിന്ന് വ്യത്യാസമൊന്നുമില്ലാത്ത ലിസ്റ്റില്‍ ഒരാള്‍ പുറത്തുപോവുകയും പകരം ഒരാള്‍ വരികയും ചെയ്തിട്ടുണ്ട്. തമിഴ് താരം സൂര്യയാണ് ടോപ്പ് 10 ല്‍ നിന്ന് പുറത്തായത്. അവിടേക്ക് പുതുതായി എത്തിയിരിക്കുന്നത് രണ്‍ബീര്‍ കപൂറും.

ഇന്ത്യന്‍ സിനിമയിലെ 10 ജനപ്രിയ താരങ്ങളില്‍ ആറ് പേരും തെന്നിന്ത്യയില്‍ നിന്നാണെന്ന പ്രത്യേകതയും ഉണ്ട്. ഷാരൂഖ് ഖാന്‍ ഒന്നാമതും വിജയ് രണ്ടാമതുമുള്ള ലിസ്റ്റില്‍ പ്രഭാസ് ആണ് മൂന്നാമത്. കഴിഞ്ഞ തവണ നാലാമതുണ്ടായിരുന്ന പ്രഭാസ് സലാര്‍ റിലീസോടെയാണ് സ്ഥാനം മെച്ചപ്പെടുത്തിയത്. നാലാമത് രണ്‍ബീര്‍ കപൂറും അഞ്ചാമത് സല്‍മാന്‍ ഖാനുമാണ്. ആറാമത് അജിത്ത് കുമാറും ഏഴാമത് അല്ലു അര്‍ജുനും. അക്ഷയ് കുമാര്‍ ആണ് എട്ടാമത്. ഒന്‍പതാം സ്ഥാനത്ത് ജൂനിയര്‍ എൻടിആറും പത്താമത് മഹേഷ് ബാബുവുമാണ് പട്ടികയില്‍ ഇടംപിടിച്ചിരിക്കുന്നത്. 

ALSO READ : '4 കെ'യോ '8 കെ'യോ അല്ല '12 കെ' റെസ്റ്റൊറേഷനുമായി ആ കമല്‍ ഹാസന്‍ ചിത്രം!

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം

Latest Videos
Follow Us:
Download App:
  • android
  • ios