ജനുവരി മാസത്തെ ലിസ്റ്റ് ആണിത്

സിനിമയോടും അതിലെ അഭിനേതാക്കളോടും മറ്റ് ഏത് നാട്ടുകാരേക്കാള്‍ ആരാധന പുലര്‍ത്തുന്നവരാണ് തമിഴ് സിനിമാപ്രേമികള്‍. എന്നാല്‍ കാലകാലങ്ങളില്‍ താരങ്ങളില്‍ ഓരോരുത്തരുടെയും ജനസമ്മിതി ഏറിയും കുറഞ്ഞും ഇരിക്കാറുമുണ്ട്. ഇപ്പോഴിതാ ഈ വര്‍ഷം ജനുവരിയിലെ സൂചനകള്‍ അനുസരിച്ച് തമിഴ് സിനിമയിലെ ഏറ്റവും ജനപ്രിയരായ പത്ത് പുരുഷ താരങ്ങളുടെ ലിസ്റ്റ് പുറത്തുവിട്ടിരിക്കുകയാണ് പ്രമുഖ മീഡിയ കണ്‍സള്‍ട്ടിംഗ് സ്ഥാപനമായ ഓര്‍മാക്സ് മീഡിയ. വിജയ് ആണ് ലിസ്റ്റില്‍ ഒന്നാമത്.

ജനപ്രീതിയില്‍ മുന്നിലുള്ള തമിഴ് നായകന്മാര്‍

1. വിജയ്

2. അജിത്ത് കുമാര്‍

3. സൂര്യ

4. രജനികാന്ത്

5. കമല്‍ ഹാസന്‍

6. ധനുഷ്

7. ശിവകാര്‍ത്തികേയന്‍

8. വിക്രം

9. വിജയ് സേതുപതി

10. കാര്‍ത്തി

തമിഴില്‍ ഏറ്റവുമധികം ആരാധകരുള്ള വിജയ്‍യുടെയും അജിത്തിന്‍റെയും ചിത്രങ്ങള്‍ ഒരുമിച്ചെത്തിയിരുന്നു ഇക്കഴിഞ്ഞ പൊങ്കല്‍ കാലത്ത്. വിജയ്‍യെ നായകനാക്കി വംശി പൈഡിപ്പള്ളി സംവിധാനം ചെയ്ത വാരിസും അജിത്തിനെ നായകനാക്കി എച്ച് വിനോദ് ഒരുക്കിയ തുനിവുമായിരുന്നു ആ ചിത്രങ്ങള്‍. അജിത്ത് ചിത്രം 200 കോടിയിലേറെ നേടിയപ്പോള്‍ വിജയ് ചിത്രം ആഗോള ബോക്സ് ഓഫീസില്‍ നിന്ന് നേടിയത് 300 കോടിയിലേറെ ആയിരുന്നു.

ALSO READ : വന്നത് ഒറ്റ ഫ്രെയ്‍മില്‍, പക്ഷേ; 'സ്‍ഫടികം 4 കെ' കാണാനെത്തി 'ഓന്ത് ഗോപാലന്‍'

നേര്‍കൊണ്ട പാര്‍വൈ, വലിമൈ എന്നീ ചിത്രങ്ങള്‍ക്കു ശേഷം അജിത്ത് കുമാറും എച്ച് വിനോദും വീണ്ടും ഒന്നിച്ച ചിത്രമാണ് തുനിവ്. മഞ്ജു വാര്യര്‍ നായികയായി എത്തി എന്നത് മലയാളി സിനിമാപ്രേമികളില്‍ കൗതുകമുണര്‍ത്തിയ ഘടകമായിരുന്നു. വീര, സമുദ്രക്കനി, ജോണ്‍ കൊക്കെൻ, തെലുങ്ക് നടൻ അജയ് എന്നിവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തി. അതേസമയം ഒരു മാസ് ഫാമിലി എന്റർടെയ്നർ ആണ് വാരിസ്. രശ്മിക മന്ദാനയാണ് വിജയ്‍യുടെ നായികയായി എത്തുന്നത്. വളർത്തച്ഛന്റെ മരണത്തെത്തുടർന്ന് കോടിക്കണക്കിന് ഡോളർ ബിസിനസ്സ് സാമ്രാജ്യത്തിന് ഉടമയാകുന്ന വിജയ് രാജേന്ദ്രൻ എന്ന കഥാപാത്രത്തെയാണ് വിജയ് സിനിമയിൽ അവതരിപ്പിക്കുന്നത്. ശരത് കുമാറാണ് നടന്റെ അച്ഛനായി എത്തുന്നത്. ശ്രീ വെങ്കടേശ്വര ക്രിയേഷൻസിന്റെ ബാനറിൽ ദിൽ രാജുവും ശിരീഷും ചേർന്നാണ് ചിത്രത്തിന്റെ നിർമ്മാണം.