ഓര്‍മാക്സ് മീഡിയയാണ് ലിസ്റ്റ് പ്രസിദ്ധീകരിച്ചിരിക്കുന്നത്

ഇന്ത്യന്‍ സിനിമാ വ്യവസായത്തില്‍ പ്രമുഖ സ്ഥാനമാണ് ഇന്ന് ടോളിവുഡ് എന്ന് വിളിക്കുന്ന തെലുങ്ക് സിനിമയ്ക്ക്. തെലുങ്ക് ഭാഷ സംസാരിക്കുന്നവര്‍ ഉള്ള വിദേശ രാജ്യങ്ങളിലൊക്കെ നേരത്തേ മുതല്‍ തന്നെ തെലുങ്ക് സിനിമകള്‍ക്ക് റിലീസ് ഉണ്ടായിരുന്നു. എന്നാല്‍ ഇന്ത്യയിലെ ഇതര ഭാഷാ പ്രേക്ഷകരിലേക്ക് ടോളിവുഡിന് കൊണ്ടുചെന്ന് നിര്‍ത്തിയത് ബാഹുബലിയിലൂടെ എസ് എസ് രാജമൗലിയാണ്. ഇടക്കാലത്ത് ബോളിവുഡിനെ വെല്ലുന്ന വിജയങ്ങളുമായി തെലുങ്ക് സിനിമ വന്‍ കുതിപ്പ് നടത്തിയിരുന്നു. ഇന്ന് തെലുങ്കിലെ സൂപ്പര്‍താര ചിത്രങ്ങള്‍ ഒക്കെത്തന്നെ പാന്‍ ഇന്ത്യന്‍ പ്രേക്ഷകരെ ഉദ്ദേശിച്ച് ഡിസൈന്‍ ചെയ്യപ്പെടുന്നവയാണ്. ഇപ്പോഴിതാ തെലുങ്കിലെ ഏറ്റവും ജനപ്രീതിയുള്ള താരങ്ങളുടെ ലിസ്റ്റ് പുറത്തെത്തിയിരിക്കുകയാണ്.

പ്രമുഖ മീഡിയ കണ്‍സള്‍ട്ടിംഗ് സ്ഥാപനമായ ഓര്‍മാക്സ് മീഡിയയാണ് ലിസ്റ്റ് പ്രസിദ്ധീകരിച്ചിരിക്കുന്നത്. 2023 ഡിസംബര്‍ മാസത്തെ വിലയിരുത്തല്‍ അനുസരിച്ചുള്ള പട്ടികയാണ് ഇത്. നവംബറിലെ പട്ടികയില്‍ നിന്നുള്ള പ്രധാന വ്യത്യാസം ചിരഞ്ജീവി ലിസ്റ്റില്‍ നിന്ന് പുറത്തായി പകരം നന്ദമുറി ബാലകൃഷ്ണ ഇടംപിടിച്ചു എന്നാണ്. ചില സ്ഥാനങ്ങള്‍ക്ക് ചലനം സംഭവിച്ചിട്ടുമുണ്ട്. പ്രഭാസ് തന്നെയാണ് ഇക്കുറിയും ഒന്നാമത്. പ്രഭാസിനെ സംബന്ധിച്ച് ബാഹുബലിക്ക് ശേഷം ഇപ്പോഴാണ് ഒരു ചിത്രം തിയറ്ററുകളില്‍ മികച്ച വിജയം നേടുന്നത്. കെജിഎഫ് സംവിധായകന്‍ പ്രശാന്ത് നീല്‍ ഒരുക്കിയ സലാര്‍ ആണ് അത്. ചിത്രത്തില്‍ പൃഥ്വിരാജും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു.

തെലുങ്കിലെ ഏറ്റവും ജനപ്രീതിയുള്ള 10 താരങ്ങള്‍

1. പ്രഭാസ്

2. ജൂനിയര്‍ എന്‍ടിആര്‍

3. അല്ലു അര്‍ജുന്‍

4. മഹേഷ് ബാബു

5. രാം ചരണ്‍

6. പവന്‍ കല്യാണ്‍

7. നാനി

8. രവി തേജ

9. വിജയ് ദേവരകൊണ്ട

10. നന്ദമുറി ബാലകൃഷ്ണ

ALSO READ : 'സൈക്കോ ബാലന്' ശേഷം വീണ്ടും ഞെട്ടിക്കാന്‍ അജു; പ്രണവിനൊപ്പം വേറിട്ട ഗെറ്റപ്പില്‍

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം