ഒന്നാം സ്ഥാനം നഷ്‍ടമായി നയൻതാര, താരങ്ങളില്‍ മുന്നിലെത്തിയത് ആ പ്രിയ നായിക

തമിഴില്‍ മുന്നിലെത്തിയ നായികമാരുടെ പട്ടിക.

 

Most popular Tamil female film actors list hrk

തമിഴകത്ത് ഒന്നാം സ്ഥാനത്തില്‍ മാറ്റം. ഏപ്രിലില്‍ മുന്നിലുണ്ടായിരുന്ന നയൻതാര തമിഴ് താരങ്ങളില്‍  രണ്ടാം സ്ഥാനത്തേയ്ക്ക് പിന്തള്ളപ്പെട്ടുവെന്നാണ് റിപ്പോര്‍ട്ട്.  നടി തൃഷയാണ് മെയില്‍ നായികാ താരങ്ങളില്‍ ഒന്നാമതെത്തിയത്. മെയിലെ ഓര്‍മാക്സ് മീഡിയയുടെ തമിഴ് താരങ്ങളുടെ പട്ടികയിലാണ് തൃഷ ഒന്നാമത് എത്തിയത്.

തെന്നിന്ത്യയുടെ പ്രിയങ്കരിയായ തൃഷ നിരവധി സിനിമകളിലാണ് നായികയായി ചിത്രീകരണം പുരോഗമിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. സംവിധായകൻ മഗിഴ്‍ തിരുമേനിയുടെ വരാനിരിക്കുന്ന ചിത്രം വിഡാ മുയര്‍ച്ചിയില്‍ തൃഷ നായികയാകുന്നതിനാല്‍ വാര്‍ത്തകളില്‍ നിറഞ്ഞുനില്‍ക്കാനാകുകയും ജനപ്രീതിയില്‍ മുന്നിലെത്താനും സാധിക്കുന്നു. അജിത്ത് നായകനാകുന്നു എന്ന പ്രത്യേകതയുള്ള ചിത്രമാണ് വിഡാ മുയര്‍ച്ചിയെന്നതില്‍ ചര്‍ച്ചയാകുകയും ചെയ്യുന്നു.  അജിത്ത് നായകനാകുന്ന വിഡാ മുയര്‍ച്ചിയുടെ ഒടിടി റൈറ്റ്‍സ് നെറ്റ്‍ഫ്ലിക്സ് നേടിയപ്പോള്‍ ഓഡിയോ റൈറ്റ്‍സ് സോണി മ്യൂസിക് സൗത്തും സാറ്റലൈറ്റ് റൈറ്റ്‍സ് സണ്‍ ടിവിയുമാണ് എന്നും റിപ്പോര്‍ട്ടുണ്ടായിരുന്നു.

തമിഴകത്ത് ജനപ്രീതിയില്‍ മുന്നിലുള്ള നായിക താരങ്ങളില്‍ മൂന്നാം സ്ഥാനത്ത് സാമന്ത ആണ്. നാലാം സ്ഥാനത്ത് എത്തിയിരിക്കുന്നത് തെന്നിന്ത്യൻ സിനിമാ നായികയായ കീര്‍ത്തി സുരേഷാണ് എന്നാണ് താരങ്ങളുടെ പട്ടിക. കീര്‍ത്തി സുരേഷ് വേഷമിട്ടതില്‍ സൈറാണ് ഒടുവില്‍ പ്രദര്‍ശനത്തിനെത്തിയത്. ജയം രവി നായകനായി എത്തിയ ചിത്രത്തില്‍ നടി കീര്‍ത്തി സുരേഷ് പൊലീസ് കഥാപാത്രമായിരുന്നു എന്ന ഒരു പ്രത്യേകതയുമുണ്ട്.

തൊട്ടു പിന്നില്‍ തമന്നയാണ്. ആറാം സ്ഥാനത്ത് പ്രിയങ്ക മോഹനും താരങ്ങളില്‍ ജനപ്രീതിയില്‍ ഏഴാമത് ജ്യോതികയും എത്തിയിരിക്കുന്നു. എട്ടാമത് സായ് പല്ലവിയാണ് തമിഴ് താരങ്ങളില്‍ എത്തിയിരിക്കുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. രശ്‍മിക മന്ദാന ഒമ്പതാം സ്ഥാനത്തും താരങ്ങളില്‍ ജനപ്രീതിയില്‍ ശ്രുതി ഹാസൻ തമിഴ്‍നാട്ടില്‍ പത്താമതും എത്തിയിരിക്കുന്നുവെന്നാണ് ഓര്‍മാക്സ് മീഡിയയുടെ റിപ്പോര്‍ട്ട്.

Read More: സ്ഥാനം മെച്ചപ്പെടുത്തി യുവ നടൻ, ആരാണ് ഒന്നാമൻ?, തമിഴകത്ത് ജനപ്രീതിയില്‍ മുന്നിലെത്തിയവര്‍

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

Latest Videos
Follow Us:
Download App:
  • android
  • ios