ആരൊക്കെയാണ് തമിഴകത്ത് ജനപ്രീതിയില്‍ മുന്നിലെത്തിയിരിക്കുന്നത്?.

ഏപ്രില്‍ മാസത്തില്‍ ജനപ്രീതിയുള്ള തമിഴ് താരങ്ങളുടെ പട്ടിക ഓര്‍മാക്സ് മീഡിയ പുറത്തുവിട്ടു. നടൻ ദളപതി വിജയ്‍യാണ് തമിഴ് താരങ്ങളില്‍ ജനപ്രീതിയില്‍ ഒന്നാമത്. കുറച്ച് മാസങ്ങളായി വിജയ് തന്നെയായിരുന്നു താരങ്ങളുടെ പട്ടികയില്‍ ഒന്നാമത് എത്താറുള്ളതെന്ന പ്രത്യേകതയുമുണ്ട്. വാര്‍ത്തകളില്‍ നിറഞ്ഞുനില്‍ക്കുന്ന ഒരു തമിഴ് താരമാണ് വിജയ് എന്നതാണ് മുന്നിലെത്താൻ ഗുണകരമായത്.

മാര്‍ച്ചില്‍ രണ്ടാം സ്ഥാനത്ത് എത്തിയ താരം തമിഴകത്തിന്റെ പ്രിയപ്പെട്ട നടൻ അജിത്തായിരുന്നു. ഏപ്രില്‍ മാസത്തിലും അജിത്താണ് തമിഴ് താരങ്ങളില്‍ രണ്ടാം സ്ഥാനത്ത് എത്തിയതെന്നാണ് റിപ്പോര്‍ട്ട്. വിഡാ മുയര്‍ച്ചി എന്ന വരാനിരിക്കുന്ന ചിത്രം അജിത്തിന്റേതായി ആകാംക്ഷയോടെ തമിഴകം കാത്തിരിക്കുന്നതുമാണ് താരങ്ങളുടെ പട്ടികയില്‍ സ്ഥാനം നിലനിര്‍ത്താൻ അജിത്തിനായത്. ഗുഡ് ബാഡ് അഗ്ലി എന്ന ചിത്രവും നടൻ അജിത്തിന്റേതായി പ്രഖ്യാപിച്ചതും താരങ്ങളുടെ പട്ടികയില്‍ മുന്നിലെത്താൻ സഹായിച്ചു.

മൂന്നാം സ്ഥാനത്ത് തമിഴകത്തിന്റെ പ്രിയ താരം സൂര്യയാണ് എന്നത് അതിശയോക്തിയില്ലാത്ത ഒന്നാണ്. സംവിധായകൻ സിരുത്തൈ ശിവയുടെ വരാനിരിക്കുന്ന ചിത്രം കങ്കുവ പ്രേക്ഷകര്‍ക്ക് പ്രതീക്ഷകള്‍ ഉള്ളതാണ് താരത്തിന് പട്ടികയില്‍ മുന്നില്‍ എത്താൻ പിന്തുണയായത്. സൂര്യ വിവിധ കാലങ്ങളിലുള്ള കഥാപാത്രമായിട്ടും ചിത്രത്തില്‍ എത്തുമ്പോള്‍ പ്രധാനപ്പെട്ട ഒരു ഗാന രംഗത്ത് നൂറിലധികം ഡാൻസര്‍മാര്‍ ഉണ്ടാകും എന്നും റിപ്പോര്‍ട്ടുണ്ട്. നാലാം സ്ഥാനത്ത് എത്തിയിരിക്കുന്നത് വേറിട്ട കഥാപാത്രങ്ങളാല്‍ വിസ്‍മയിപ്പിക്കുന്ന നടൻ ധനുഷ് ആണ്.

തൊട്ടുപിന്നില്‍ രജനികാന്താണ് ഇടംനേടിയിരിക്കുന്നത്. ആറാം സ്ഥാനത്ത് കമല്‍ഹാസനും തമിഴ് താരങ്ങളില്‍ ഏഴാമത് ശിവകാര്‍ത്തികേയനും എട്ടാമത് വിക്രമുമാണ്. ഒമ്പതാം സ്ഥാനത്ത് വിജയ് സേതുപതിയാണ് താരങ്ങളുടെ പട്ടികയിലുള്ളത്. മാര്‍ച്ചില്‍ അവസാന സ്ഥാനത്ത് ഉണ്ടായിരുന്ന താരം ചിമ്പു പുറത്തായപ്പോള്‍ ഇടംനേടിയത് കാര്‍ത്തിയാണ്.

Read More: രജനികാന്ത് നായകനായി വേട്ടൈയൻ, ആവേശത്തിരയിലേറ്റി ചിത്രത്തിന്റെ പുതിയ അപ്‍ഡേറ്റ്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക