മലയാളി നടി സ്ഥാനം മെച്ചപ്പെടുത്തിയതാണ് താരങ്ങളുടെ പട്ടികയിലെ പ്രത്യേകത.

ജനപ്രീതിയില്‍ മുന്നിലുള്ള തെലുങ്ക് നായികാ താരങ്ങളുടെ പട്ടിക പുറത്തുവിട്ടു. ജൂണ്‍ മാസത്തിലും സാമന്ത തന്നെയാണ് താരങ്ങളില്‍ ഒന്നാമത് എത്തിയത്. മെയ്‍യിലെ ഒന്നാം സ്ഥാനം നിലനിര്‍ത്തുകയായിരുന്നു താരം എന്നാണ് പട്ടികയില്‍ നിന്ന് വ്യക്തമാകുന്നത്. ജനപ്രീതിയില്‍ ജൂണില്‍ മുന്നിലുള്ള പ്രധാന താരങ്ങളുടെ പട്ടിക ഓര്‍മാക്സ് മീഡിയയാണ് പുറത്തുവിട്ടത്.

കാജല്‍ അഗര്‍വാളാണ് ജൂണ്‍ മാസത്തിലും താരങ്ങളില്‍ രണ്ടാം സ്ഥാനത്ത് എത്തിയതെന്നാണ് റിപ്പോര്‍ട്ട്. ജനപ്രീതിയില്‍ തെലുങ്കില്‍ നിന്നുള്ള നായികാ താരങ്ങളില്‍ മൂന്നാമത് അനുഷ്‍ക ഷെട്ടി ആണ്. നാലാം സ്ഥാനത്ത് സായ് പല്ലവിയാണ് താരങ്ങളില്‍ ഇടംനേടിയത് എന്നാണ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. പ്രേമത്തിലൂടെ ശ്രദ്ധയാകര്‍ഷിച്ച നടിയായതിനാല്‍ മലയാളി സിനിമാ പ്രേക്ഷകരുടെയും പ്രിയങ്കരിയാണെന്നതിനാല്‍ തെലുങ്ക് താരങ്ങളില്‍ സായ് പല്ലവി നാലാമതെത്തിയത് ചര്‍ച്ചയായിട്ടുണ്ട്.

പല ഭാഷകളില്‍ തിരക്കേറിയ ഒരു താരമായ സായ് പല്ലവി നായികയായി നിരവധി സിനിമകളാണ് ഒരുങ്ങുന്നത്. ശിവകാര്‍ത്തികേയൻ നായകനായി വേഷമിടുന്ന തമിഴ് ചിത്രം അമരനില്‍ നായിക സായ് പല്ലവിയാണെന്നതിനാല്‍ വാര്‍ത്തകളില്‍ നിറഞ്ഞുനില്‍ക്കാനാകുന്നുണ്ട്. തണ്ടേല്‍ എന്ന ഒരു തെലുങ്ക് ചിത്രത്തിലും നായികയായി സായ് പല്ലവി എത്തുന്നുണ്ട്. നാഗചൈതന്യ നായകനാകുന്ന തണ്ടേല്‍ സിനിമ സംവിധാനം ചെയ്യുന്നത് ചന്ദു മൊണ്ടേടി ആണെന്നും കോടികളാണ് നായികയ്‍ക്ക് പ്രതിഫലമെന്നും റിപ്പോര്‍ട്ടുണ്ട്.

സായ് പല്ലവിക്ക് പിന്നില്‍ യുവ താരം ശ്രീലീലയാണ്. ആറാം സ്ഥാനത്ത് തെലുങ്കിലെ നായികാ താരങ്ങളില്‍ രശ്‍മിക മന്ദാനയാണ് എത്തിയിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. ഒരു സ്ഥാനം മെച്ചപ്പെടുത്തി മലയാളി താരം കീര്‍ത്തി സുരേഷ് ഏഴാമത് എത്തിയിട്ടുണ്ട്. തൊട്ടുപിന്നില്‍ തമന്ന ഭാട്ടിയും ഇടംനേടിയപ്പോള്‍ താരങ്ങളില്‍ ഒമ്പതാമത് എത്തിയത് പൂജ ഹെഗ്‍ഡെയും പത്താമത് മലയാളത്തിന്റെ അനുപമ പരമേശ്വരനുമാണ്.

Read More: 'അതൊരു പക വീട്ടലായിരുന്നു', ധ്യാനിനെ കുറിച്ച് ബേസില്‍ ജോസഫ്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക