ലൗസിയാന പട്ടണത്തില്‍ മാരകമായ വൈറസ് പടര്‍ന്നുപിടിക്കുന്നതും അതേ തുടര്‍ന്നുണ്ടായ ഭയാനകമായ അന്തരീക്ഷവുമാണ് സൂപ്പര്‍ഹീറോ ഹൊറര്‍ ഡ്രാമയായ 'സ്വാമ്പ് തിങ്' പറയുന്നത്.
ലണ്ടന്‍: ഒറ്റ എപ്പിസോഡ് കൊണ്ട് റേറ്റിങ് റെക്കോര്‍ഡുകളെ തിരുത്തിയ ടെലിവിഷന്‍ സീരീസ്, അമാനുഷിക കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരില്‍ ആകാംഷയുണര്‍ത്തിയ സയന്‍സ് ഫിക്ഷന്‍, നിരവധി പ്രത്യേകതകളിലൂടെ വാര്‍ത്തകളില്‍ ഇടം നേടിയ ടെലിവിഷന്‍ സീരീസാണ് ഡിസി യൂണിവേഴ്സിന്‍റെ 'സ്വാമ്പ് തിങ്'. എന്നാല്‍ ആദ്യ എപ്പിസോഡിന് ശേഷം സീരീസിന്‍റെ പ്രദര്‍ശനം അവസാനിപ്പിക്കുകയാണ് എന്ന വാര്‍ത്ത പങ്കുവെച്ച് പ്രേക്ഷകരെ ഞെട്ടിച്ചിരിക്കുകയാണ് ഡിസി യൂണിവേഴ്സ്.
ഒരു എപ്പിസോഡ് കൊണ്ടുതന്നെ ഹിറ്റായ ടെലിവിഷന്‍ പരിപാടിയാണ് 'സ്വാമ്പ് തിങ്'. സിനിമകളുടെയും ടെലിവിഷന്‍ പരിപാടികളുടെയും നിലവാരം വിലയിരുത്തുന്ന അമേരിക്കന്‍ വെബ്‍സൈറ്റായ റോട്ടണ്‍ ടൊമാറ്റോസില്‍ 92% ആയിരുന്നു 'സ്വാമ്പ് തിങി'ന്‍റെ ഒറ്റ എപ്പിസോഡിന് ലഭിച്ച റേറ്റിങ്.
ലൗസിയാന പട്ടണത്തില്‍ മാരകമായ വൈറസ് പടര്‍ന്നുപിടിക്കുന്നതും അതേ തുടര്‍ന്നുണ്ടായ ഭയാനകമായ അന്തരീക്ഷവുമാണ് സൂപ്പര്‍ഹീറോ ഹൊറര്‍ ഡ്രാമയായ 'സ്വാമ്പ് തിങ്' പറയുന്നത്. അമാനുഷിക ജീവികളുടെ രഹസ്യം തേടിയെത്തുന്ന എബ്ബി ആര്‍കേന്‍ എന്ന ഡോക്ടറാണ് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.
സെപ്തംബറിലാണ് ഷോയുടെ ആദ്യ എപ്പിസോഡ് ടെലികാസ്റ്റ് ചെയ്തത്. 'ടൈറ്റന്‍സ്', 'യങ് ജസ്റ്റിസ്; ഔട്ടസൈഡേഴ്സ്', 'ഡൂം പട്രോള്‍' എന്നിവയും മികച്ച അഭിപ്രായം നേടിയ ടിവി ഷോകളാണ്.
വിമര്‍ശകരുടെ പോലും വായടപ്പിച്ച സ്വാമ്പ് തിങിന്‍റെ ആദ്യ എപ്പിസോഡ് പ്രദര്‍ശിപ്പിക്കുന്നതിന് മുമ്പ് തന്നെ ചിത്രത്തിന്‍റെ നിര്‍മ്മാണവുമായി ബന്ധപ്പെട്ടുള്ള പ്രശ്നങ്ങള്‍ ഉടലെടുത്തിരുന്നു. വടക്കന്‍ കരോലിനയില്‍ അപ്രതീക്ഷിതമായി നിര്‍ത്തിയ സീരീസിന്‍റെ എപ്പിസോഡുകളും 13-ല്‍ നിന്ന് 10-ആയി കുറച്ചിരുന്നു.
