ചെക്ക് കേസില്‍ ഹിന്ദി നടി അമീഷ പട്ടേലിന് കോടതി സമൻസ്. അടുത്ത വര്‍ഷം ജനുവരി 27ന് മുമ്പ് ഹാജരാകാനാണ് കോടതി അമീഷ പട്ടേലിനോട് ആവശ്യപ്പെട്ടിരിക്കുന്നത്.

ഒരു സിനിമയ്‍ക്ക് വേണ്ടി പണം കടം വാങ്ങിയത് സംബന്ധിച്ചാണ് കേസ്. നിഷാ ഛിപ്പയാണ് അമീഷ പട്ടേലിനെതിരെ പരാതിയുമായി എത്തിയത്. അമീഷ പട്ടേല്‍ 10 ലക്ഷം രൂപയുടെ ചെക്ക് നൽകിയിരുന്നുവെങ്കിലും ബാങ്ക് അക്കൗണ്ടിൽ മതിയായ ബാലൻസ് ഇല്ലാത്തതിനാൽ അത് മടങ്ങിയെന്നുമാണ് നിഷ ഛിപയുടെ വക്കീല്‍ ദുര്‍ഗേഷ് ശര്‍മ്മ പറയുന്നത്.