ലോകയിലെ കൗതുകം പകര്‍ന്ന സാന്നിധ്യത്തിന് ശേഷം ഷിബിൻ എസ് രാഘവ് പുതിയ ചിത്രമായ കാട്ടാളനിൽ ഒരു ശ്രദ്ധേയ കഥാപാത്രമായി എത്തുന്നു. ആൻ്റണി വർഗീസ് നായകനാകുന്ന ചിത്രമാണിത്

ചരിത്രം തിരുത്തിക്കുറിച്ച് വന്‍ വിജയം നേടിയ ചിത്രം ലോകയിൽ പ്രേക്ഷകരെ ഏറെ വശീകരിച്ച ഒരു കഥാപാതമുണ്ട്. ഒരു പേരോ ഒരു ഡയലോഗോ പോലുമില്ലാതെ ഒരു സോഫയിലിരുന്ന് അപ്പിയറൻസിലൂടെ മാത്രം പ്രേഷകരുടെ കൈയ്യടി കഥാപാത്രമാണ് അത്. ഷിബിൻ എസ് രാഘവ് എന്നാണ് ആ കഥാപാത്രത്തെ അവതരിപ്പിച്ച നടൻ്റെ പേര്. തൃശൂർ സ്വദേശിയാമായ ഷിബിൻ പ്രമുഖ മോഡലാണ്. മോഡലിംഗിൽ നിന്നും ലോക സംവിധായകൻ ഡൊമിനിക്ക് അരുൺ ഇദ്ദേഹത്തെ വെള്ളിത്തിരയിലെത്തിച്ചത് വെറുതേ ആയില്ല. അത്രമാത്രം സ്വീകാര്യത ഈ കഥാപാത്രത്തിനു ലഭിച്ചു. ഇപ്പോഴിതാ വീണ്ടും മൂവി ക്യാമറയ്ക്ക് മുന്നിലേക്ക് എത്താന്‍ ഒരുങ്ങുകയാണ് ഈ നടന്‍.

വൻ വിജയം നേടിയ മാർക്കോയ്ക്ക് ശേഷം ക്യൂബ്സ് എൻ്റർടെയ്ന്‍‍മെന്‍റിന്‍റെ ബാനറിൽ ഷെരീഫ് മുഹമ്മദ് നിർമ്മിച്ച് പോൾ ജോർജ് സംവിധാനം ചെയ്യുന്ന കാട്ടാളൻ എന്ന ചിത്രത്തിലാണ് ഷിബിൻ പുതുതായി അഭിനയിക്കുന്നത്. ലോകയിൽ സോഫയിൽ ഇരുന്നു മാത്രമായിരുന്നു പ്രകടനമെങ്കിൽ കാട്ടാളനിലേക്ക് എത്തുമ്പോള്‍ പ്രാധാന്യമുള്ള ഒരു കഥാപാത്രത്തെയാണ് ക്യൂബ്സ് എൻ്റർടെയ്ന്‍‍മെന്‍റ് ഷിബിനു നൽകിയിരിക്കുന്നത്. ആൻ്റെണി വർഗീസ് (പെപ്പെ )നായകനാവുന്ന ഈ ചിത്രത്തിൻ്റെ അരങ്ങിലും അണിയറയിലും ഇന്ത്യന്‍ ബിഗ് സ്കീനിലെ മികച്ച പ്രതിഭകളുടെ നിറസാന്നിധ്യങ്ങളാണ് ള്ളത്. മാർക്കോയ്ക്ക് മുകളിൽ നില്‍ക്കുന്ന ആക്ഷൻ രംഗങ്ങളും സാങ്കേതിക മികവുമായിട്ടാണ് കാട്ടാളൻ എത്തുക. വൻ മുടല്‍മുടക്കില്‍ അതരിപ്പിക്കുന്ന ഈ സിനിമയുടെ ചിത്രീകരണം സെപ്റ്റംബർ അവസാനം ആരംഭിക്കും. ഇന്ത്യയ്ക്ക് അകത്തും പുറത്തുമായിട്ടാണ് ചിത്രീകരണം പൂർത്തിയാവുക. പിആര്‍ഒ വാഴൂർ ജോസ്.