ഇന്ദ്രന്‍സ് ടൈറ്റില്‍ കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രമാണ് 'മൊഹബ്ബത്തിന്‍ കുഞ്ഞബ്ദുള്ള' ഓഗസ്റ്റ് 15ന് റിലീസ് പ്രഖ്യാപിച്ച ചിത്രത്തിന്റെ റിലീസ് മഴക്കെടുതിയെ തുടർന്ന് നീട്ടിയതായി അണിയറ പ്രവർത്തകർ അറിയിച്ചു.

ബേനസീര്‍ നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ രചനയും സംവിധാനവും ഷാനു സമദ് ആണ്. 65-ാം വയസ്സില്‍ തന്റെ പ്രണയിനിയെ തേടി അലയുന്ന 'കുഞ്ഞബ്ദുള്ള'യുടെ കഥയാണ് ചിത്രം പറയുന്നത്.

ഇന്ദ്രന്‍സിനൊപ്പം ബാലു വര്‍ഗീസ്, രണ്‍ജി പണിക്കര്‍, ലാല്‍ ജോസ്, രചന നാരായണന്‍കുട്ടി, മാലാ പാര്‍വതി എന്നിവരും കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. സാജന്‍ കെ റാം, കോഴിക്കോട് അബൂബക്കര്‍, ഹിഷാം അബ്ദുള്‍ വഹാബ് എന്നിവരാണ് ചിത്രത്തിന് സംഗീതം പകര്‍ന്നിരിക്കുന്നത്.