മുകേഷ് അംബാനിയുടെ റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡ് ബോളിവു‍ഡിലെ ആധിപത്യം ഉറപ്പിക്കാന്‍ വന്‍ നീക്കത്തിന്. 

മുംബൈ: മുകേഷ് അംബാനിയുടെ റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡ് (ആർഐഎൽ) കരൺ ജോഹറിന്‍റെ ധർമ്മ പ്രൊഡക്ഷൻസിൽ ഓഹരി വാങ്ങാന്‍ നീക്കം നടത്തുന്നു. ഇക്കണോമിക് ടൈംസാണ് ഇത് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഈ ചര്‍ച്ചകള്‍ വിജയിച്ചാല്‍ ജിയോ സ്റ്റുഡിയോസ്, വയാകോം 18 എന്നിവയ്ക്ക് പുറമേ ഇന്ത്യന്‍ സിനിമ രംഗത്ത് പ്രത്യേകിച്ച് ബോളിവുഡില്‍ റിലയൻസ് വന്‍ സ്വാദീനം ചെലുത്തും. 

കരൺ ജോഹര്‍ 90.7 ശതമാനം ഓഹരിയും അമ്മ ഹിരൂ ജോഹര്‍ 9.24 ശതമാനം ഓഹരിയും കൈയ്യാളുന്ന ധർമ്മ പ്രൊഡക്ഷൻസ് റിലയന്‍സുമായി തന്ത്രപരമായ പങ്കാളിത്തത്തിനായാണ് സജീവമായി ശ്രമിക്കുന്നത് എന്നാണ് വിവരം. വർദ്ധിച്ചുവരുന്ന നിർമ്മാണച്ചെലവ്, തിയേറ്റർ വരുമാനത്തിന്‍റെ കുറവ്, ഒടിടി കണ്ടന്‍റുകള്‍ക്ക് വര്‍ദ്ധിച്ച് വരുന്ന ജനപ്രീതി എന്നിവ ബോളിവുഡ് സ്റ്റുഡിയോകൾക്ക് വെല്ലുവിളികൾ സൃഷ്ടിക്കുകയാണ്. ഇതാണ് ബോളിവുഡ് പ്രൊഡക്ഷന്‍ കമ്പനികളെ പുതിയ നിക്ഷേപങ്ങള്‍ക്ക് പ്രേരിപ്പിക്കുന്നത് എന്ന് ഇടി റിപ്പോര്‍ട്ട് പറയുന്നു.

മുന്‍പ് ഇത്തരത്തില്‍ ഒരു നീക്കം നടന്നെങ്കിലും അത് വാല്യൂവെഷന്‍ പ്രശ്നത്താല്‍ നടന്നില്ലെന്നും. തന്‍റെ ഷെയറുകളില്‍ ഒരു ഭാഗം വില്‍ക്കാന്‍ കരണ്‍ ജോഹറിന് ഇപ്പോള്‍ താല്‍പ്പര്യമുണ്ടെന്നും ഇടി റിപ്പോര്‍ട്ടില്‍ ഒരു ഉറവിടത്തെ ഉദ്ധരിച്ച് പറയുന്നുണ്ട്. 

നേരത്തെ എക്താ കപൂറിന്‍റെ ബാലാജി ടെലി ഫിലിംസില്‍ റിലയന്‍സ് ഷെയറുകള്‍ വാങ്ങിയിരുന്നു. അത്തരത്തില്‍ ഒരു ഡീലാണ് റിലയന്‍സ് കരണ്‍ ജോഹറിന്‍റെ ധര്‍മ്മ പ്രൊഡക്ഷനില്‍ റിലയന്‍സ് ഉദ്ദേശിക്കുന്നത് എന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. 

എന്‍റര്‍ടെയ്മെന്‍റ് മേഖലയില്‍ വന്‍ സാന്നിധ്യമാണ് ഇപ്പോള്‍ തന്നെ റിലയന്‍സ്. ജിയോ സ്റ്റുഡിയോ, വയാകോം 18 സ്റ്റുഡിയോ, കൊളോസിയം മീഡിയ, ബാലാജി ടെലിഫിലിംസിലെ ഓഹരി എന്നിവ റിലയന്‍സിന് സ്വന്തമായുണ്ട്. 2024 സാമ്പത്തിക വര്‍ഷം റിലയന്‍സിന്‍റെ ജിയോ സ്റ്റുഡിയോ നിര്‍മ്മാണ പങ്കാളിയായ ചിത്രങ്ങള്‍ ബോക്‌സ് ഓഫീസില്‍ 700 കോടിയോളം നേടി. ട്രേഡ് അനലിസ്റ്റ് കണക്ക് പ്രകാരം ബോളിവുഡിലെ ഈ വര്‍ഷത്തെ ഏറ്റവും വലിയ ബോക്സോഫീസ് ഹിറ്റ് സ്ത്രീ 2 നിര്‍മ്മാണ പങ്കാളികളാണ് ജിയോ സ്റ്റുഡിയോ. 

ജൂനിയര്‍ എന്‍ടിആറിന്‍റെ കരിയറിലെ ഏറ്റവും വലിയ സോളോ ഹിറ്റ്; ദേവര പാര്‍ട്ട് 1 ഒടിടിയിലേക്ക്, റിലീസ് ഡേറ്റ്?

'എന്റെ ചോര തന്നെ എനിക്ക് എതിരായതാണ് വലിയ വേദന': ജാമ്യം കിട്ടിയതിന് പിന്നാലെ ബാല