രൺവീർ സിങ്ങിനെ തന്റെ ഓഫീസിൽ മണിക്കൂറുകളോളം വെറുതെ ഇരുത്തിയെന്ന വിവാദത്തെക്കുറിച്ച് മുകേഷ് ഖന്ന പ്രതികരിച്ചു. 

മുംബൈ: അടുത്തിടെ നടന്ന ഒരു പത്രസമ്മേളനത്തിൽ ശക്തിമാന്‍ ആകാനെത്തിയ നടൻ രൺവീർ സിങ്ങിനെ തന്‍റെ ഓഫീസിൽ മണിക്കൂറുകളോളം വെറുതെ ഇരുത്തിയെന്ന വിവാദങ്ങളോട് നടന്‍ മുകേഷ് ഖന്ന പ്രതികരിച്ചു. 

ഇത്തരത്തില്‍ ഒരു ആരോപണം ഉണ്ടല്ലോ എന്ന ചോദ്യത്തിന് ഖന്ന വ്യക്തമാക്കിയത് ഇതാണ് “ഇല്ല. അദ്ദേഹത്തെ ഞാന്‍ വെറുതെ ഇരുത്തിയില്ല. രണ്‍വീര്‍ കൂടി ആഗ്രഹിച്ചതിനാൽ മൂന്ന് മണിക്കൂറോളം അദ്ദേഹം എന്‍റെ ഓഫീസില്‍ ഉണ്ടായിരുന്നു. അദ്ദേഹം എന്‍റെ ഓഫീസിൽ വന്നു, ഞങ്ങള്‍ ഒന്നിച്ച് സമയം ചിലവഴിച്ചു. 

രണ്‍വീര്‍ ഒരു മികച്ച നടനാണ്, അദ്ദേഹത്തിന് ഭയങ്കര ഊർജ്ജമുണ്ട്. എന്നാൽ ശക്തിമാൻ ആരെ അവതരിപ്പിക്കണമെന്ന് ഞാൻ തീരുമാനിക്കും. നിർമ്മാതാക്കൾ അഭിനേതാക്കളെ കാസ്റ്റ് ചെയ്യും. ഒരു നടന് ഒരു നിർമ്മാതാവിനെ അവതരിപ്പിക്കാൻ കഴിയില്ല. നിങ്ങൾ എന്‍റെ ഓഫീസിൽ വന്ന് നിങ്ങൾക്ക് ശക്തിമാൻ ആകണമെന്ന് പറയുന്നു അത് ഞാന്‍ അനുവദിക്കില്ല".

അതേ സമയം അടുത്തിടെ രണ്‍വീര്‍ സിംഗ് ശക്തിമാന്‍ ആകുവാന്‍ പ്രാപ്തനല്ല എന്ന രീതിയില്‍ നടത്തിയ പ്രസ്താവനയില്‍ വിശദീകരണം എക്സ് പോസ്റ്റിലൂടെ മുകേഷ് ഖന്ന നല്‍കി. താൻ ശക്തിമാൻ ആകാൻ ശ്രമിക്കുകയല്ല, പകരം തന്‍റെ യഥാർത്ഥ വ്യക്തിത്വം വീണ്ടും ഉറപ്പിക്കുകയാണെന്ന് ഖന്ന ഊന്നിപ്പറഞ്ഞു.

“അടുത്തിടെ ഇറങ്ങിയ ശക്തിമാന്‍ ദേശഭക്തി ഗാനത്തിലൂടെയും പത്രസമ്മേളനത്തിലൂടെയും ഞാൻ അടുത്ത ശക്തിമാൻ എന്ന് പ്രഖ്യാപിക്കാൻ വന്നതാണ് എന്ന പ്രേക്ഷകരിൽ ഒരു വിഭാഗത്തിന് ഉള്ള ഒരു തെറ്റിദ്ധാരണ തിരുത്തണം" എന്ന് മുകേഷ് ഖന്ന പറഞ്ഞു. 

“ആദ്യം ഞാൻ എന്തിന് പറയണം ഞാനാണ് അടുത്ത ശക്തിമാൻ എന്ന്. ഞാനാണ് ഇപ്പോഴുള്ള ശക്തിമാൻ . ഒരു ശക്തിമാൻ ഉള്ളപ്പോൾ മാത്രമേ മറ്റൊരു ശക്തിമാൻ ഉണ്ടാകൂ. ആ ശക്തിമാൻ ഞാനാണ്. രൺവീർ സിങ്ങിനെക്കാളും ശക്തിമാന്‍ എന്ന മേലങ്കി ധരിക്കുന്ന മറ്റാരേക്കാളും ഞാൻ മികച്ചവനാണെന്ന് തെളിയിക്കാനോ കാണിക്കാനോ ഞാൻ വന്നിട്ടില്ല" എന്നും മുകേഷ് ഖന്ന പോസ്റ്റില്‍ പറയുന്നു. 

ഏറ്റവും പ്രതിഫലമുള്ള സീരിയല്‍ നടി; ഭര്‍ത്താവിന്‍റെ ആദ്യ മകള്‍ക്കെതിരെ 50 കോടിയുടെ മനനഷ്ടക്കേസ് നല്‍കി

ഗോവയിലെ മദ്യകടയില്‍ നിന്നും മദ്യം വാങ്ങിയത് ആര്‍ക്ക്?: ബാലകൃഷ്ണയുടെ ചോദ്യം, അല്ലുവിന്‍റെ മറുപടി !