വളരെ ചെറിയ ഒരു പയ്യൻ സിനിമയെക്കുറിച്ച് റിവ്യൂ ചെയ്തത് ഒരാൾ എനിക്ക് അയച്ചു തന്നിരുന്നു. ഞാനും ഉർവ്വശിയും തുടങ്ങിയ സീനിയർ താരങ്ങൾ ഒന്നും നന്നായിട്ട് അഭിനയിക്കുന്നില്ലെന്നാണ് പറഞ്ഞതെന്നും മുകേഷ് പറഞ്ഞു.
ദുബായ്: സിനിമ റിവ്യൂ എന്ന പേരില്‍ സിനിമയെ തകര്‍ക്കാന്‍ ശ്രമിക്കരുതെന്ന് മുകേഷ്. ഇപ്പോഴത്തെ ചില നിരൂപകര്‍ മുന്‍പ് ഉണ്ടായിരുന്നെങ്കില്‍ ഷോലെയും, ടൈറ്റാനിക്കും ഒക്കെ പരാജയപ്പെടുമായിരുന്നുവെന്നാണ് മുകേഷ് പറയുന്നത്. യുഎഇ ഗോള്‍ഡന്‍ വിസ സ്വീകരിക്കാന്‍ എത്തിയപ്പോഴാണ് മുകേഷ് ഈ അഭിപ്രായം പറയുന്നത്. വളരെ ചെറിയ ഒരു പയ്യൻ സിനിമയെക്കുറിച്ച് റിവ്യൂ ചെയ്തത് ഒരാൾ എനിക്ക് അയച്ചു തന്നിരുന്നു. ഞാനും ഉർവ്വശിയും തുടങ്ങിയ സീനിയർ താരങ്ങൾ ഒന്നും നന്നായിട്ട് അഭിനയിക്കുന്നില്ലെന്നാണ് പറഞ്ഞതെന്നും മുകേഷ് പറഞ്ഞു.
മുകേഷിന്‍റെ വാക്കുകള്‍ "വളരെ ചെറിയ ഒരു പയ്യൻ സിനിമയെക്കുറിച്ച് റിവ്യൂ ചെയ്തത് ഒരാൾ എനിക്ക് അയച്ചു തന്നിരുന്നു. ഞാനും ഉർവ്വശിയും തുടങ്ങിയ സീനിയർ താരങ്ങൾ ഒന്നും നന്നായിട്ട് അഭിനയിക്കുന്നില്ലെന്നും, സീരിയസ് ആയിട്ട് ഒരു കാര്യം ഞങ്ങൾ പറയുമ്പോൾ ചിരി വരുന്നെന്നും ചിരിക്കാനായിട്ട് ഒരു കാര്യം പറയുമ്പോൾ കരച്ചിൽ വരുമെന്നും ആ പയ്യൻ ഒരു സിനിമയുടെ റിവ്യൂവിൽ പറയുന്നത്. അങ്ങനെ എന്തെങ്കിലും മോശപ്പെട്ട ആളുകളാണോ കേരളം ജനത ? 41 കൊല്ലങ്ങളായിട്ട് ഇവിടെ അഭിനയിക്കുന്ന ഒരാളാണ് ഞാൻ. ഒരു സിനിമയിൽ ഒരു ഷോട്ട് കൊള്ളില്ലെങ്കിൽ കേരള ജനത നമ്മളെ ഇവിടെ വച്ച് പൊറുപ്പിക്കുമെന്ന് തോന്നുന്നുണ്ടോ? കണ്ടു പോകരുതെന്ന് പറയും.
അതേ സമയം ഒരു സിനിമ കണ്ട് കൃത്യമായ തെറ്റുകള്‍ ചൂണ്ടിക്കാട്ടിയാല്‍ അത് അംഗീകരിക്കാം. ചെറിയ ഒരു പയ്യൻ വന്നിട്ട് നമ്മളെ മുഴുവൻ കുറ്റം പറയുന്നു. ഷോലൈയും മറ്റും ഈ സമയത്ത് ഇറങ്ങിയിരുന്നെങ്കിൽ അമിതാഭ് ബച്ചൻ ഒക്കെ എന്തോന്ന് കാണിക്കുന്നതെന്ന് ഈ പയ്യന്മാർ ചോദിക്കും, ടൈറ്റാനിക്കിന്‍റെയൊക്കെ അവസ്ഥ’ താന്‍ മുന്‍പും ഇത് പറഞ്ഞിട്ടുണ്ടെന്നും മുകേഷ് കൂട്ടിച്ചേർത്തു. മുകേഷിന് വെള്ളിയാഴ്ച യു എ ഇ ഗോൾഡൻ വിസ ലഭിച്ചിരുന്നു.
'ഈ ടീസര്‍ ഞെട്ടിക്കും, ടൊവിനോ ശമ്പളം പറഞ്ഞ് ഞെട്ടിച്ച പോലെ': എആര്‍എം ടീസര്‍ ലോഞ്ചില്‍ ലിസ്റ്റിൻ
'സുരേശന്‍ കാവുംതാഴെയും സുമലത ടീച്ചറും' വീണ്ടും ഒന്നിക്കുന്നു: സേവ് ദ ഡേറ്റ് വീഡിയോ
