മുംബൈ ഭീകരാക്രമണത്തിന്റെ വാര്‍ഷികമാണ് ഇന്ന്. മുംബൈ ഭീകരാക്രമണം പ്രമേയമായി വരുന്ന മുംബൈ ഡയറീസ് 26/11ന്റെ ടീസര്‍ പുറത്തുവിട്ടിരിക്കുകയാണ്. വേറിട്ട ഒരു കാഴ്‍ചപ്പാടിലാണ് ഇത്. ഡോക്ടര്‍മാരുടെ വീക്ഷണകോണില്‍ നിന്നാണ് കഥ പറയുന്നത്. മുംബൈ ഭീകരാക്രമണത്തിന്റെ ഭീകരത ടീസറില്‍ കാണാം. നിഖില്‍ അദ്വാനിയും നിഖില്‍ ഗോൻസാല്‍വെസും ചേര്‍ന്നാണ് ഇത് സംവിധാനം ചെയ്‍തിരിക്കുന്നത്.

മുംബൈയിൽ 2008 നവംബർ 26-ന്‌  പാക്കിസ്ഥാൻ ഭീകരവാദികളായ ലക്ഷര്‍ ഇ തൊയ്‍ബയായിരുന്നു ആക്രണം നടത്തിയത്. അന്നത്തെ കിരാത ആക്രമണം ഡോക്ടര്‍മാരുടെ വീക്ഷണകോണില്‍ നിന്നാണ് മുംബൈ ഡയറീസ് 26/11 പറയുന്നത്. ഭീകരാക്രമണത്തിന്റെ നടുക്കത്തിലും ആള്‍ക്കാരുടെ ജീവൻ രക്ഷിക്കാൻ ശ്രമിക്കുന്ന ഡോക്ടര്‍മാണ് കഥാപാത്രങ്ങളാകുന്നത്. ഭീകരവാദികളുടെ ക്രൂരത കൊണ്ട് നഷ്‍ട്രമായ എത്രയോ ജീവനുകള്‍. അവരെ രക്ഷിക്കാൻ ശ്രമിച്ച ഡോക്ടര്‍മാരുടെ ത്യാഗത്തിന്റെയും അര്‍പണബോധത്തിന്റെയും കഥയാണ് മുംബൈ ഡയറീസ് 26/11 പറയുന്നത്.

മൊഹിത് റെയ്‍ന, കൊങ്കണ സെൻ, ടിന, ദേശായി തുടങ്ങി ഒട്ടേറെ പേര്‍ മുംബൈ ഡയറീസ് 26/11ല്‍ അഭിനയിക്കുന്നു.

മുംബൈ ആക്രമണത്തിനിടെ പിടികൂടിയ ഭീകരവാദിയായ അജ്‍മല്‍ കസബിനെ തൂക്കിക്കൊന്നിരുന്നു.