മുൻകാല നടി മുംമ്‍താസ് അന്തരിച്ചെന്ന് കഴിഞ്ഞ ദിവസം വ്യാജ വാര്‍ത്ത വന്നിരുന്നു. കോമള്‍ എന്ന ട്രേഡ് അനലിസ്റ്റ് ആണ് മുംമ്താസ് മരിച്ചതായി ആദ്യം വാര്‍ത്ത ഷെയര്‍ ചെയ്‍തത്. വാര്‍ത്ത പുറത്തുവന്നയുടനെ സംവിധായകൻ മിലാപ് സവേരി നിഷേധിച്ച് രംഗത്ത് എത്തിയിരുന്നു. ഇപ്പോള്‍ മുംമ്‍താസിന്റെ മകള്‍ തന്യ തന്നെ വാര്‍ത്ത നിഷേധിച്ച് രംഗത്ത് എത്തി.

Add Asianetnews as a Preferred SourcegooglePreferred
View post on Instagram

അവര്‍ ആരോഗ്യവതിയായിരിക്കുന്നു എന്നത്തെയും പോലെ. അക്കാര്യം ആരാധകരോട് അറിയിക്കാൻ എന്നോട് ആവശ്യപ്പെടുകയും ചെയ്‍തിട്ടുണ്ട്- തന്യ സാമൂഹ്യ മാധ്യമത്തിലൂടെ അറിയിച്ചു. ഒരു വീഡിയോയും തന്യ ഷെയര്‍ ചെയ്‍തിട്ടുണ്ട്. അതേസമയം വ്യാജ വാര്‍ത്ത ഷെയര്‍ ചെയ്തതില്‍ ഖേദം പ്രകടിപ്പിച്ച കോമളും രംഗത്ത് എത്തി. മുംമ്‍താസിന്റെ മരണവുമായി ബന്ധപ്പെട്ട് പോസ്റ്റ് ചെയ്‍തതിന് അഗാധമായ ഖേദം രേഖപ്പെടുത്തുന്നു. ദൈവാനുഗ്രഹത്താല്‍ അവര്‍ ആരോഗ്യവതിയായിരിക്കുന്നു. സിനിമ ലോകത്ത് വ്യാജ വാര്‍ത്ത പ്രചരിക്കുന്നുണ്ട്. പക്ഷേ മുംമ്താസ് ആരോഗ്യവതിയായിരിക്കുന്നുവെന്നത് വ്യക്തമാക്കുന്നു- കോമള്‍ പറയുന്നു.