Asianet News MalayalamAsianet News Malayalam

തിയറ്ററിലെ സിനിമാ അനുഭവം തരാൻ മറ്റൊന്നിനും ആകില്ല, മുരളി ഗോപി പറയുന്നു

തിയറ്ററിലെ സിനിമാ അനുഭവം തരാൻ മറ്റൊന്നിനാകില്ലെന്ന് മുരളി ഗോപി.

Murali Gopi share his photo
Author
Kochi, First Published Jun 8, 2021, 4:04 PM IST

രാജ്യം കൊവിഡിന്റെ അതിതീവ്ര ഭീഷണിയിലാണ്. കൊവിഡിനെ നേരിടാൻ കേരളമടക്കമുള്ളിടങ്ങളില്‍ ലോക്ക് ഡൗണുമാണ്. തിയറ്ററുകള്‍ തുറക്കാത്തതിനാല്‍ ഒടിടി പ്ലാറ്റ്‍ഫോമുകളെയാണ് സിനിമക്കാര്‍ ആശ്രയിക്കുന്നത്. തിയറ്ററുകളില്‍ സിനിമ കാണുന്നതിന്റെ അനുഭവം മറ്റൊന്നിന് തരാനാകില്ലെന്നാണ് മുരളി ഗോപി പറയുന്നത്.

തിയറ്ററില്‍ ഒറ്റയ്‍ക്കിരിക്കുന്നതിന്റെ  (ആനന്ദ് ജി അയ്യര്‍ എടുത്ത)  ഫോട്ടോപങ്കുവെച്ചാണ് മുരളി ഗോപി ഇത്തരത്തില്‍ ഒരു ക്യാപ്ഷൻ എഴുതിയിരിക്കുന്നത്.  തിയറ്ററുകളില്‍ ഒരു സിനിമ കാണുന്നതിന്റെ അനുഭവത്തിന് പകരം യാതൊന്നിനും കഴിയില്ല. കാരണം അവിടെയാണ് അത് യഥാര്‍ഥത്തില്‍ ഉള്ളത് എന്നാണ് മുരളി ഗോപി എഴുതിയിരിക്കുന്നത്. മുരളി ഗോപി ഏറ്റവും ഒടുവില്‍ അഭിനയിച്ചത് ദൃശ്യം 2 എന്ന ചിത്രത്തിലാണ്.

ഐജി തോമസ് ബാസ്റ്റിൻ അന്വേഷണ ഉദ്യോഗസ്ഥനായിട്ടാണ് മുരളി ഗോപി ചിത്രത്തില്‍ അഭിനയിച്ചത്.

ജീത്തു ജോസഫ് ആണ് ദൃശ്യം 2 സംവിധാനം ചെയ്‍തത്.

Follow Us:
Download App:
  • android
  • ios