Asianet News MalayalamAsianet News Malayalam

ഗൗരവക്കാരൻ അല്ല ഐജി തോമസ് ബാസ്റ്റിൻ, ഇതാ ഒരു 'തമാശ' ചിത്രം!

സിനിമയില്‍ വളരെ ഗൗരവക്കാരനായ കഥാപാത്രമായിട്ടായിരുന്നു മുരളി.

Murali Gopi share photo
Author
Kochi, First Published Feb 25, 2021, 6:20 PM IST

മോഹൻലാല്‍ നായകനായി എത്തിയ ചിത്രമാണ് ദൃശ്യം 2. ദൃശ്യം ഒന്ന് പോലെ തന്നെ വൻ ഹിറ്റിലേക്ക് കുതിക്കുകയാണ് ദൃശ്യം രണ്ടും. ജീത്തു ജോസഫ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഇപോഴിതാ സിനിമയില്‍ പ്രധാനപ്പെട്ട ഒരു കഥാപാത്രമായി എത്തിയ മുരളി ഗോപിയുടെ ഫോട്ടോയാണ് ചര്‍ച്ചയാകുന്നത്. മുരളി ഗോപി തന്നെയാണ് ഫോട്ടോ ഷെയര്‍ ചെയ്‍തിരിക്കുന്നത്. ദൃശ്യം സിനിമയുടെ ചിത്രീകരണത്തില്‍ നിന്നുള്ളതാണ് ഫോട്ടോ.

ദൃശ്യം ചിത്രീകരണ സ്ഥലത്ത് നിന്നുള്ള തമാശ രംഗം എന്നാണ് മുരളി ഗോപി എഴുതിയിരിക്കുന്നത്. ഛായാഗ്രാഹകൻ സതീഷ് കുറുപ്പും ഫോട്ടോയിലുണ്ട്. ആദ്യ സിനിമ പോലെ തന്നെ എല്ലാവര്‍ക്കും ഇഷ്‍ടപ്പെട്ടിരിക്കുകയാണ് രണ്ടാം ഭാഗവും. ഐജി തോമസ് ബാസ്റ്റിൻ അന്വേഷണ ഉദ്യോഗസ്ഥനായി ഗൗരവത്തോടെ സിനിമയില്‍ ഉള്ള മുരളി ഗോപി ചിരിക്കുന്നതാണ് ഇപോള്‍ ചര്‍ച്ചയാകുന്ന ഫോട്ടോയിലുള്ളത്. മുരളി ഗോപി തന്നെയാണ് ഫോട്ോട ഷെയര്‍ ചെയ്‍തിരിക്കുന്നത്. മുരളി ഗോപിയുടെ അഭിനയം മികച്ചതാണ് എന്ന് എല്ലാവരും പറയുന്നു.

ആദ്യ ഭാഗത്തിലുണ്ടായിരുന്ന മീന, എസ്‍തര്‍, അൻസിബ, ആശാ ശരത് തുടങ്ങിയവരൊക്കെ രണ്ടാം ഭാഗത്തുമുണ്ട്.

ആദ്യ ഭാഗത്തുണ്ടായിരുന്ന കലാഭാവൻ ഷാജോണ്‍ രണ്ടാം ഭാഗത്തില്‍ അഭിനയിച്ചിരുന്നില്ല.

Follow Us:
Download App:
  • android
  • ios