മ്മൂട്ടിക്കൊപ്പമുളള മുരളി ഗോപിയുടെ എറ്റവും പുതിയ ചിത്രം സമൂഹമാധ്യമങ്ങളിൽ ചര്‍ച്ചയാവുന്നു. മമ്മൂക്കയ്‌ക്കൊപ്പം മൂന്ന് മണിക്കൂര്‍ ചെലവഴിച്ച സന്തോഷം പങ്കുവെച്ചുകൊണ്ടാണ് നടനും തിരക്കഥാകൃത്തുമായ മുരളി ഗോപി എത്തിയത്. മുരളിയുടെ പോസ്റ്റിന് പിന്നാലെ ചോദ്യങ്ങളുമായി ആരാധകരും എത്തി. 

ലൂസിഫറിന്റെ തുടര്‍ച്ചയായ മോഹന്‍ലാലിന്റെ എമ്പുരാനില്‍ മമ്മൂട്ടിയും ഉണ്ടോ എന്നാണ് ആരാധകര്‍ ചോദിക്കുന്നത്. അതേസമയം തന്നെ മമ്മൂട്ടി-പൃഥ്വിരാജ്-മുരളി ഗോപി കൂട്ടുകെട്ടില്‍ പുതിയ ചിത്രം വരുന്നുണ്ടോ എന്നും ആരാധകര്‍ ചോദിക്കുന്നു.

മമ്മൂക്കയ്ക്ക് പിറന്നാള്‍ ആശംസ നേര്‍ന്ന മുരളി ഗോപിയുടെ പോസ്റ്റിന് താഴെ 'എന്നാ പിന്നെ..' എന്ന് പൃഥ്വിരാജ് കുറിച്ചതോടെയാണ് ആരാധകര്‍ക്ക് ആകാംക്ഷയുണ്ടായത്. ഇപ്പോൾ മുരളി ഗോപി പങ്കുവച്ച ചിത്രത്തിലൂടെ ആരാധകരുടെ ആകാംക്ഷയ്ക്ക് ആക്കം കൂടുകയാണ്. 

പൃഥ്വിരാജ് മുരളി ഗോപി കൂട്ടുകെട്ടില്‍ നിന്നുളള ആ വലിയ പ്രഖ്യാപനത്തിനായി കാത്തിരിക്കുകയാണ് ആരാധകരിപ്പോൾ. ഇതേകുറിച്ച് വ്യക്തമായ പ്രതികരണമൊന്നും ഇതുവരെയുണ്ടായിട്ടില്ലെങ്കിലും ആരാധകരെല്ലാം വലിയ പ്രതീക്ഷയിലാണ്. ഒരു പതിറ്റാണ്ടിന് ശേഷം മമ്മൂക്കയും ലാലേട്ടനും വീണ്ടും ഒന്നിക്കുമോ എന്ന ചോദ്യവും ഉയരുന്നുണ്ട്.