Asianet News MalayalamAsianet News Malayalam

പരിമിതികള്‍ തടസമായില്ല; എ ആര്‍ റഹ്മാനെ അമ്പരപ്പിച്ച് കാഴ്ചയില്ലാത്ത പെണ്‍കുട്ടി

തുമ്പി തുള്ളല്‍ എന്ന ഗാനത്തിന്‍റെ സിംഗിള്‍ ട്രാക്കാണ് പരിമിതികളെ മറികടന്ന് സഹാന മനോഹരമായി വായിച്ചിരിക്കുന്നത്. നാല് ലക്ഷത്തിലധികം ആളുകളാണ് ഇതിനോടകം ഈ വീഡിയോ കണ്ടിട്ടുള്ളത്. 

musician A R Rahman wows after seeing performance of  visually impaired girl
Author
Chennai, First Published Jul 3, 2020, 2:40 PM IST

ചെന്നൈ: പ്രശസ്ത സംഗീതജ്ഞന്‍ എ ആര്‍ റഹ്മാനെ അമ്പരപ്പിച്ച് ഡബിള്‍ സിന്തസൈസര്‍ കീ ബോര്‍ഡില്‍ മായാജാലം കാണിക്കുന്ന കാഴ്ചയില്ലാത്ത പെണ്‍കുട്ടി. കാഴ്ചയില്ലാതെ പിയാനോ വായിക്കുകയും പാട്ട് പാടുകയും ചെയ്യുന്ന സഹാന നിരേനാണ് റഹ്മാനെ അമ്പരപ്പിച്ചത്. വിക്രമിന്‍റെ പുതിയ ചിത്രമായ കോബ്രയിലെ തുമ്പി തുള്ളല്‍ എന്ന ഗാനമാണ് ഡബിള്‍ സിന്തസൈസറിലൂടെ ഈ ബാലിക വായിച്ചത്. 2.20 സെക്കന്‍റ് വീഡിയോ ക്ലിപ്പാണ് എ ആര്‍ റഹ്മാന്‍ ട്വിറ്ററില്‍ പങ്കുവച്ചിട്ടുള്ളത്. 

തുമ്പി തുള്ളല്‍ എന്ന ഗാനത്തിന്‍റെ സിംഗിള്‍ ട്രാക്കാണ് പരിമിതികളെ മറികടന്ന് സഹാന മനോഹരമായി വായിച്ചിരിക്കുന്നത്. വളരെ കുറഞ്ഞ സമയത്തിനുള്ളില്‍ നിരവധിയാളുകളാണ് സഹാനയ്ക്ക് അഭനന്ദനവുമായി എത്തിയിരിക്കുന്നത്. നാല് ലക്ഷത്തിലധികം ആളുകളാണ് ഇതിനോടകം ഈ വീഡിയോ കണ്ടിട്ടുള്ളത്. വൈറലായ വീഡിയോ കണ്ട കോബ്ര ചിത്രത്തിന്‍റെ നിര്‍മ്മാതാവ് ലളിത് കുമാര്‍ ഓഡിയോ സ്റ്റുഡിയോ റെക്കോര്‍ഡറാണ് സഹാനയ്ക്ക് സമ്മാനിച്ചത്. 
 

Follow Us:
Download App:
  • android
  • ios