Asianet News MalayalamAsianet News Malayalam

മിഷ്‍കിന്റെ പുതിയ ചിത്രത്തില്‍ നായകനാകുന്നത് വിജയ് സേതുപതി

വിജയ് സേതുപതി ചിത്രം മിഷ്‍കിൻ സംവിധാനം ചെയ്യുന്നുവെന്ന് റിപ്പോര്‍ട്ട്.

Mysskin to direct Vijay Sethupathi in upcoming project hrk
Author
First Published Mar 20, 2023, 12:57 PM IST

തമിഴകത്തെ പ്രശസ്‍ത സംവിധായകരില്‍ ഒരാളായ മിഷ്‍കിനും വിജയ് സേതുപതിയും കൈകോര്‍ക്കുന്നു. മിഷ്‍കിന്റെ പുതിയ ചിത്രത്തില്‍ വിജയ് സേതുപതി നായകനാകുന്നുവെന്നാണ് റിപ്പോര്‍ട്ട്. വിജയ് സേതുപതിയുടെ ചിത്രത്തിന്റെ പ്രി പ്രൊഡക്ഷൻ ജോലികള്‍ നടന്നുകൊണ്ടിരിക്കുകയാണ് എന്നുമാണ് റിപ്പോര്‍ട്ട്. സിനിമയുടെ പ്രധാന ഭാഗങ്ങള്‍ ചെന്നിയിലും പരിസര പ്രദേശങ്ങളുമായി ചിത്രീകരിക്കും.

വിജയ് സേതുപതി നായകനായി ഒടുവിലെത്തിയ ചിത്രം 'ഡിഎസ്‍പി'യാണ്. പൊൻറാം ആണ് ചിത്രം സംവിധാനം ചെയ്‍തിരിക്കുന്നത്. ദിനേഷ് കൃഷ്‍ണനും വെങ്കടേഷും ആണ് ഛായാഗ്രാഹണം നിര്‍വഹിച്ചിരിക്കുന്നത്. സംഗീത സംവിധാനം ഡി ഇമ്മനാണ്. വിവേക് ഹര്‍ഷൻ ചിത്രസംയോജനം നിര്‍വഹിച്ചിരിക്കുന്നു. കാര്‍ത്തിക് സുബ്ബരാജ് ആണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. സ്റ്റോണ്‍ ബെഞ്ച് ഫിലിംസിന്റെ ബാനറിലാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്.

വിജയ് സേതുപതി പ്രധാന കഥാപാത്രമാകുന്ന ചിത്രം 'മെറി ക്രിസ്‍മസ്' ഇനി റിലീസാകാനുണ്ട്.  കത്രീന കൈഫ് നായികയാകുന്ന ചിത്രം ശ്രീറാം രാഘവൻ ആണ് സംവിധാനം ചെയ്യുന്നത്. മധു നീലകണ്ഠനാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. സഞ്‍ജയ് കപൂര്‍, ടിന്നു ആനന്ദ്, വിനയ് പതക്, പ്രതിമ കസ്‍മി, രാധിക ശരത്‍കുമാര്‍, കവിൻ ജയ് ബാബു, ഷണ്‍മുഖരാജൻ എന്നിവരും അഭിനയിക്കുന്ന ചിത്രത്തിന്റെ ചിത്രസംയോജനം നിര്‍വഹിക്കുന്നത് പ്രീതം ആണ്.

വിജയ് സേതുപതി ബോളിവുഡ് ചിത്രത്തിലും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. അറ്റ്‍ലീ സംവിധാനം ചെയ്യുന്ന 'ജവാൻ' എന്ന ചിത്രത്തിലാണ് വിജയ് സേതുപതി അഭിനയിക്കുന്നത്. ഷാരൂഖ് ഖാനാണ് ചിത്രത്തില്‍ നായകനാകുന്നത്.  'ജവാൻ' എന്ന ചിത്രത്തില്‍ നയൻതാര നായികയാകുമ്പോള്‍ സാന്യ മല്‍ഹോത്ര, പ്രിയാമണി, ദീപിക പദുക്കോണ്‍, സുനില്‍ ഗ്രോവര്‍ എന്നിവരും അഭിനയിക്കുന്നു. റുബൻ ആണ് ചിത്രത്തിന്റെ ചിത്രസംയോജനം നിര്‍വഹിക്കുന്നത്. ജി കെ വിഷ്‍ണുവാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം. അനിരുദ്ധ് രവിചന്ദ്രനാണ് ചിത്രത്തിന്റെ സംഗീത സംവിധായകൻ.

Read More: 'കബ്‍സാ' 'കെജിഎഫ്' പോലെയെന്ന താരതമ്യത്തില്‍ പ്രതികരണവുമായി ഉപേന്ദ്ര

Follow Us:
Download App:
  • android
  • ios