'പില്ലർ നമ്പർ 581' ക്യാരക്ടർ പോസ്റ്റർ പുറത്തുവിട്ടു.
എൻ എം ബാദുഷ (N M Badusha)അഭിനയിക്കുന്ന ചിത്രമാണ് പില്ലർ നമ്പർ 581 (Pillar Number 581). നവാഗതനായ മുഹമ്മദ് റിയാസാണ് ചിത്രം സംവിധാനം ചെയ്യുന്നത്. തിരക്കഥയും മുഹമ്മദ് റിയാസിന്റേതാണ്. 'പില്ലർ നമ്പർ 581' ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്തുവിട്ടിരിക്കുകയാണ് ഇപോള്‍.
പ്രൊഡക്ഷൻ കൺട്രോളർ ബാദുഷ ചിത്രത്തില്‍ 'ഡോ രവി' എന്ന കഥാപാത്രമായിട്ടാണ് എത്തുന്നത്. എൻ എം ബാദുഷയുടെ മകൾ ഷിഫ ബാദുഷയും പ്രധാന കഥാപാത്രമായുണ്ട്. 'പില്ലർ നമ്പർ 581' ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്ന ഫിയോസ് ജോയ് ആണ്. സിയാദ് റഷീദ് ചിത്രസംയോജനം.
മാഗസിൻ മീഡിയ ആണ് ചിത്രം നിര്‍മിക്കുന്നത്. സക്കീർ ഹുസൈൻ ആണ് ചിത്രത്തിന്റെ പ്രൊഡക്ഷൻ കണ്‍ട്രോളര്‍. 'പില്ലർ നമ്പർ 581' ചിത്രത്തിന്റെ സംഗീതം അരുൺ രാജ്. ആർട്ട് നസീർ ഹമീദ്.
അമൽ ചന്ദ്രൻ ആണ് ചിത്രത്തിന്റെ മേക്കപ്പ്. കോസ്റ്റ്യൂം സ്റ്റെല്ല റിയാസ്. അനീഷ് ജോർജ്. ആദി ഷാൻ, സക്കീർ ഹുസൈൻ, അഖില പുഷ്‍പാംഗധൻ തുടങ്ങിയവരും 'പില്ലർ നമ്പർ 581ല്‍ അഭിനയിക്കുന്നു. ആനുകാലിക വിഷയങ്ങൾ പ്രമേയമാക്കിയാണ് ചിത്രം എത്തുക.
