ഗാനത്തിന് നാല് മില്യണിലേറെ കാഴ്ചക്കാർ ആയെന്ന് കഴിഞ്ഞ ദിവസം പ്രണവ് അറിയിച്ചിരുന്നു. 

പ്രണവ് മോഹന്‍ലാലിനെ (Pranav Mohanlal) നായകനാക്കി വിനീത് ശ്രീനിവാസന്‍ (Vineeth Sreenivasan) സംവിധാനം ചെയ്യുന്ന ചിത്രമാണ് 'ഹൃദയം'(Hridayam). ചിത്രത്തിന്റേതായി പുറത്തുവരുന്ന വാർത്തകൾക്ക് പ്രേക്ഷകരും ഏറെയാണ്. കഴിഞ്ഞ ​ദിവസമാണ് ചിത്രത്തിലെ ആദ്യ ​ഗാനം റിലീസ് ചെയ്തത്. ഈ 'ദര്‍ശന' സോംഗ് (Darshana Song) യുട്യൂബ് ട്രെന്റിം​ഗ് ലിസ്റ്ററിൽ ഇടംനേടുകയും ചെയ്തു. ഇപ്പോഴിതാ ചിത്രത്തെ കുറിച്ച് എൻ എസ് മാധവൻ(n s madhavan) പറഞ്ഞ വാക്കുകളാണ് ശ്രദ്ധനേടുന്നത്. 

‘ഈ ചിത്രം ഞാന്‍ എന്തായാലും കാണും. ഇതില്‍ നായികയ്ക്ക് നായകനേക്കാള്‍ പ്രായം കൂടുതലുണ്ട് എന്ന വ്യത്യാസം എന്തായാലും ഉണ്ട്’ എന്നായിരുന്നു ദര്‍ശനയുടേയും പ്രണവിന്റേയും ചിത്രമുള്ള ഹൃദയത്തിന്റെ പോസ്റ്റര്‍ പങ്കുവെച്ച് എന്‍ എസ് മാധവന്‍ ട്വീറ്റ് ചെയ്തു.

Scroll to load tweet…

കിസ്മത്ത് സിനിമയിലും അങ്ങനെ ആയിരുന്നല്ലോ എന്നും ചിത്രം വര്‍ക്ക് ഔട്ട് ആകുമെന്ന് പ്രതീക്ഷിക്കാമെന്നുമാണ് ട്വീറ്റിന് താഴെ വരുന്ന കമന്‍റുകള്‍. എന്‍ എസ് മാധവന്‍ പറഞ്ഞ രീതിയിലുള്ള ഒരു അഭിപ്രായം തങ്ങള്‍ക്കില്ലെന്ന് പറയുന്നവരും ഇക്കൂട്ടത്തിലുണ്ട്. 

അഞ്ച് മില്യണിലേറെ കാഴ്ചക്കാരെ സ്വന്തമാക്കാന്‍ ഗാനത്തിന് ഇതിനോടകം കഴിഞ്ഞു. കല്യാണി പ്രിയദര്‍ശനും ദര്‍ശന രാജേന്ദ്രനും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. സംഗീതത്തിന് ഏറെ പ്രാധാന്യമുള്ള ചിത്രമാണ് 'ഹൃദയം'. പക്ഷേ പാട്ടുകളുടെ എണ്ണത്തില്‍ റെക്കോര്‍ഡ് ഇട്ടാണ് ചിത്രം എത്തുന്നത്. 15 ഗാനങ്ങളാണ് ചിത്രത്തില്‍ ഉള്ളത്. ജേക്കബിന്‍റെ സ്വര്‍ഗ്ഗരാജ്യം പുറത്തിറങ്ങി അഞ്ച് വര്‍ഷത്തിനു ശേഷമാണ് വിനീത് പുതിയ ചിത്രവുമായി എത്തുന്നത്. 

YouTube video player

മെറിലാന്‍ഡ് സിനിമാസിന്‍റെ ബാനറില്‍ വിശാഖ് സുബ്രഹ്മണ്യമാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഒരുകാലത്ത് മലയാള സിനിമയിലെ പ്രശസ്‍ത ബാനര്‍ ആയിരുന്ന മെറിലാന്‍ഡിന്‍റെ തിരിച്ചുവരവ് ചിത്രം കൂടിയാണ് ഇത്. 'ഇരുപത്തിയൊന്നാം നൂറ്റാണ്ടി'നു ശേഷം പ്രണവ് മോഹന്‍ലാല്‍ നായകനാവുന്ന ചിത്രമാണിത്.