മുംബൈയില്‍ ഒരു മാസ്റ്റര്‍ കണ്‍ട്രോള്‍ റൂം സ്ഥാപിച്ച ശേഷമായിരുന്നു ഡോക്യുമെന്‍ററിയുടെ ചിത്രീകരണം. രാജ്യമെമ്പാടുമുള്ള ടീം ആംഗങ്ങളെ ടെക്നോളജി വഴി ഏകോപിപ്പിക്കുകയായിരുന്നു.

ലോക്ക് ഡൗണ്‍ കാലത്തെ ഇന്ത്യയെ അടയാളപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ സംവിധായകന്‍ ഭരത് ബാല ഒരുക്കിയ ഡോക്യുമെന്‍ററി എത്തി. നാല് മിനിറ്റ് മാത്രം ദൈര്‍ഘ്യമുള്ള ഡോക്യുമെന്‍ററിക്കുവേണ്ടി പ്രവര്‍ത്തിച്ചത് 117 പേരാണ്. വെല്ലുവിളികള്‍ നിറഞ്ഞ ഈ കാലവും കടന്നുപോകുമെന്ന പ്രതീക്ഷ പങ്കുവെക്കുന്ന ചിത്രത്തിന്‍റെ പേര് നാം അതിജീവിക്കും എന്നാണ്. നിരവധി ഭാഷകളില്‍ പുറത്തെത്തിയിരിക്കുന്ന ഡോക്യുമെന്‍ററിയുടെ മലയാളം പതിപ്പിന് ശബ്ദം പകര്‍ന്നിരിക്കുന്നത് മഞ്ജു വാര്യര്‍ ആണ്.

മുംബൈയില്‍ ഒരു മാസ്റ്റര്‍ കണ്‍ട്രോള്‍ റൂം സ്ഥാപിച്ച ശേഷമായിരുന്നു ഡോക്യുമെന്‍ററിയുടെ ചിത്രീകരണം. രാജ്യമെമ്പാടുമുള്ള ടീം ആംഗങ്ങളെ ടെക്നോളജി വഴി ഏകോപിപ്പിക്കുകയായിരുന്നു. 117 പേര്‍ 15 സംഘങ്ങളായി തിരിഞ്ഞായിരുന്നു ചിത്രീകരണം. വീഡിയോ കോള്‍വഴിയും വാട്ട്സ്ആപ്പ് വീഡിയോവഴിയും ഷോട്ടുകളും ഫ്രെയിമുകളും നിശ്ചയിച്ചതും സംവിധാനം ചെയ്തതും സംവിധായകന്‍ ഭരത് ബാല തന്നെയാണ്. ലോക്ക് ഡൗണ്‍ കാലത്തെ ഹരിദ്വാറും സ്പിതിയും ബംഗളൂരുവും ധാരാവിയും റെഡ് ഫോര്‍ട്ടുമൊക്കെയുണ്ട് ചിത്രത്തില്‍.