ടനും സംവിധായകനുമായ നാദിര്‍ഷയുടെ മകള്‍ ആയിഷയുടെ വിവാഹ നിശ്ചയം കഴിഞ്ഞു. വ്യവസായിയായ ലത്തീഫ് ഉപ്ലയുടെ മകന്‍ ബിലാല്‍ ആണ് വരന്‍. നാദിര്‍ഷയുടെ സുഹൃത്തും നടനുമായ ദിലീപും കുടുംബത്തോടൊപ്പം ആഘോഷത്തില്‍ പങ്കെടുത്തിരുന്നു. അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രമായിരുന്നു ചടങ്ങില്‍ പങ്കെടുത്തത്. 

ദിലീപിന്‍റെ മകള്‍ മീനാക്ഷിയും നടി നമിത പ്രമോദും ചടങ്ങില്‍ പങ്കെടുത്തിരുന്നു. ഇരുവരും ആയിഷയുടെ സുഹൃത്തുക്കളാണ്. മൂവരും ഒന്നിച്ചുള്ള ടിക് ടോക്ക് വീഡിയോകള്‍ സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധ നേടിയിരുന്നു. 

നാദിര്‍ഷയുടെ രണ്ടുമക്കളില്‍ മൂത്തയാളാണ് ആയിഷ. ഷാഹിനയാണ് ഭാര്യ. വര്‍ഷങ്ങളായുള്ള സുഹൃത്തുക്കളാണ് നാദിര്‍ഷയും ദിലീപും. നാദിർഷയുടെ സംവിധാനത്തിൽ ഒരുങ്ങിയ ചിത്രങ്ങളിൽ ദിലീപ് നായകനായി എത്തിയിരുന്നു. 
നാദിർഷയുടെ അടുത്ത ചിത്രം 'കേശു ഈ വീടിന്‍റെ നാഥനി'ല്‍ ദിലീപാണ് നായകന്‍.

Dileepettan and family at Nadirshah Daughter engagement 😍 #Latest

Posted by Dileep Fans Club on Wednesday, 25 November 2020