കാലമെത്രയായാലും സൗന്ദര്യത്തിന് ഒട്ടും കുറവില്ലാത്ത താരങ്ങളാണ് മമ്മൂട്ടിയും നാദിയ മൊയ്‍തുവും. ഇപ്പോഴിതാ വര്‍ഷങ്ങള്‍ക്ക് മുമ്പുള്ള ഒരു ഫോട്ടോ നാദിയ മൊയ്‍തു ഷെയര്‍ ചെയ്‍തതാണ് ആരാധകര്‍ ചര്‍ച്ചയാക്കുന്നത്.

ഒന്നിങ്ങു വന്നെങ്കില്‍ എന്ന ചിത്രത്തിലെ ബ്ലാക്ക് ആൻഡ് വൈറ്റ് ചിത്രമാണ് നാദിയ മൊയ്‍തു പങ്കുവെച്ചിരിക്കുന്നത്. 1985ല്‍ ആണ് ചിത്രം പ്രദര്‍ശനത്തിന് എത്തിയത്. മമ്മൂട്ടിയോടൊപ്പമുള്ള നാദിയ മൊയ്‍തുവിന്റെ ആദ്യ ചിത്രമാണ് ഇത്. ജോഷിയായിരുന്നു ചിത്രത്തിന്റെ സംവിധായകൻ. ഒരുപാട് ചിത്രങ്ങളില്‍ മമ്മൂട്ടിയും നാദിയ മൊയ്‍തുവും ഒന്നിച്ച് അഭിനയിച്ച് ഹിറ്റായിട്ടുണ്ട്. എന്തായാലും ആരാധകരും ഇരുവരെയും അഭിനന്ദിച്ച് രംഗത്ത് എത്തിയിരിക്കുകയാണ്.