Asianet News MalayalamAsianet News Malayalam

'ഞാന്‍ അതിജീവിക്കും'; കാന്‍സറിനെ തോല്‍പ്പിച്ച് ബിഗ് ബിയിലെ മേരി ടീച്ചര്‍

'എനിക്കിപ്പോള്‍ മുടി കിളിര്‍ത്ത് വരുന്നുണ്ട്. പക്ഷേ കണ്‍പീലിയും പുരികവും വരാനുണ്ട്. അത് സാരമില്ല. ഞാന്‍ സാധാരണ നിലയിലേക്ക് തിരിച്ചുവരാന്‍ കാത്തിരിക്കുന്നു'- നഫീസ അലി ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.

Nafisa Ali share her experience fighting against cancer
Author
Thiruvananthapuram, First Published Jun 3, 2019, 4:08 PM IST

തിരുവനന്തപുരം: 'ബിഗ് ബി'യിലെ മേരി ജോണ്‍ കുരിശിങ്കലിനെ മലയാളികള്‍ക്ക് മറക്കാനാകില്ല. മേരി ടീച്ചറും ആ കഥാപാത്രത്തിന് ജീവന്‍ നല്‍കിയ നഫീസ അലിയും പ്രേക്ഷകര്‍ക്ക് സുപരിചിതമാണ്. ശക്തമായ കഥാപാത്രത്തെ ബിഗ് സ്ക്രീനില്‍ അവതരിപ്പിച്ച നഫീസ അലി ജീവിതത്തിലും ശക്തയായ സ്ത്രീയാണ്. കാന്‍സറിനെ പൊരുതി തോല്‍പ്പിച്ച സഫീസയുടെ ചിത്രമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയുടെ അഭിനന്ദനങ്ങള്‍ ഏറ്റുവാങ്ങുന്നത്. 

'എനിക്കിപ്പോള്‍ മുടി കിളിര്‍ത്ത് വരുന്നുണ്ട്. പക്ഷേ കണ്‍പീലിയും പുരികവും വരാനുണ്ട്. അത് സാരമില്ല. ഞാന്‍ സാധാരണ നിലയിലേക്ക് തിരിച്ചുവരാന്‍ കാത്തിരിക്കുന്നു'- നഫീസ അലി ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.

ഫെബ്രുവരി എട്ടിനായിരുന്നു നഫീസയുടെ ശസ്ത്രക്രിയ. പെരിറ്റോണിയല്‍ കാന്‍സറിന്‍റെ മൂന്നാംഘട്ടത്തിലായിരുന്നു അവര്‍. എന്നാല്‍ കാന്‍സറിനെ മനക്കരുത്ത് കൊണ്ട് തോല്‍പ്പിച്ച് പുഞ്ചിരിക്കുകയാണ് പ്രിയപ്പെട്ട മേരി ടീച്ചര്‍.

Follow Us:
Download App:
  • android
  • ios