സായ് പല്ലവിയും നാഗചൈതന്യയും പ്രധാനവേഷങ്ങളിലെത്തുന്ന ‘ലവ് സ്റ്റോറി’ സിനിമയുടെ ടീസർ എത്തി. ശേഖർ കമൂലയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ദേവയാനി, സത്യം രാജേഷ് എന്നിവരാണ് മറ്റ് പ്രധാന അഭിനേതാക്കൾ. കൊവിഡ് പ്രതിസന്ധിയും തുടർന്നുള്ള ലോക്ക് ഡൗണും കാരണം ആറുമാസത്തെ ഇടവേള ‘ലവ് സ്റ്റോറി’ യുടെ ചിത്രീകരണത്തിലുണ്ടായിരുന്നു. 

സെപ്റ്റംബർ മുതലാണ് പിന്നീട് ഷൂട്ടിംഗ് ഹൈദരാബാദിൽ പുനരാരംഭിച്ചത്. ഏഷ്യൻ സിനിമാസ്, അമിഗോസ് ക്രിയേഷൻസ്, ശ്രീ വെങ്കിടേശ്വര ക്രിയേഷൻസ് എന്നിവ സംയുക്തമായാണ് ചിത്രം നിർമിക്കുന്നത്. ചിത്രത്തിന്റെ സംഗീതം ഒരുക്കിയിരിക്കുന്നത് എ ആർ റഹ്മാന്റെ സംഗീത സ്ഥാപനത്തിലെ വിദ്യാർത്ഥിയായ പവനാണ്.