ആരാണ് വധുവെന്ന ചര്‍ച്ചയിലാണ് ആരാധകരിപ്പോള്‍. 

തെന്നിന്ത്യൻ നടൻ നാഗചൈതന്യ രണ്ടാമതും വിവാഹിതനാകാൻ ഒരുങ്ങുന്നുവെന്ന് റിപ്പോര്‍ട്ട്. അച്ഛൻ നാഗാര്‍ജുന മുൻകയ്യെടുത്താണ് നടന്റെ വിവാഹം ആലോചിക്കുന്നത്. ഒരു ബിസിനസ് കുടുംബത്തില്‍ നിന്നായിരിക്കും താരത്തിന്റെ വധു എന്നും ന്യൂസ് 18 റിപ്പോര്‍ട്ട് ചെയ്യുന്നുണ്ടെങ്കിലും വിശദ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല. ഔദ്യോഗിക സ്ഥീരണമുണ്ടായിട്ടില്ല എന്നതിനാലും വധു ആരായിരിക്കും എന്ന അന്വേഷണത്തിലാണ് ഇപ്പോള്‍ ആരാധകരും.

സാമന്തയുമായി പിരിഞ്ഞ നാഗചൈതന്യ

തെന്നിന്ത്യയിലെ ഏറ്റവും ശ്രദ്ധേയരായ താര ദമ്പതിമാരായിരുന്നു സാമന്തയും നാഗചൈതന്യയും. കുറച്ച് കാലത്തെ പ്രണയത്തിനു ശേഷമായിരുന്നു വിവാഹ ബന്ധത്തിലേക്ക് ഇരുവരും എത്തിയത്. വിശേഷ ദിനങ്ങളില്‍ ഇവര്‍ ഒന്നിച്ച് ആശംസകളുമായി എത്തുകയും പരസ്‍പരം സ്‍നേഹം പ്രകടമാക്കുകയും ചെയ്യുന്നത് പതിവായിരുന്നു. എന്നാല്‍ 2021ല്‍ സാമന്തയും നാഗാര്‍ജുനയും വിവാഹ മോചിതരാകാൻ തീരുമാനിച്ചത് ആരാധകരെ ഞെട്ടിക്കുകയും ചെയ്‍തു.

ശോഭിത ധുലിപാലയുമായി പ്രണയത്തിലോ?

ഡൈവോഴ്‍സായ നാഗചൈതന്യ പ്രശസ്‍ത തെന്നിന്ത്യൻ താരം ശോഭിത ധുലിപാലയുമായി പ്രണയത്തിലാണെന്ന് ഗോസിപ്പുകള്‍ പരന്നിരുന്നു. പലയിടത്തും ഇരുവരെയും ഒരുമിച്ച കണ്ടാണ് വാര്‍ത്തകള്‍ക്ക് കാരണം. പുതിയ വീട്ടിലേക്ക് ശോഭിതയെ ക്ഷണിക്കുകയും തന്റെ മാതാപിതാക്കളെ നാഗചൈതന്യ പരിചയപ്പെടുത്തിയെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ ഇരുവരും അന്ന് ആ വാര്‍ത്തകള്‍ നിഷേധിക്കുകയായിരുന്നു.

വെങ്കട് പ്രഭുവിനറെ 'കസ്റ്റഡി'യില്‍

നാഗചൈതന്യ നായകനായി വേഷമിട്ടതില്‍ ഒടുവിലെത്തിയ ചിത്രം കസ്റ്റഡി ആണ്. സംവിധാനം വെങ്കട് പ്രഭു ആയിരുന്നു. കൃതി ഷെട്ടിയായിരുന്നു നായികയായി എത്തിയത്. പ്രിയാമണി, അരവിന്ദ് സ്വാമി എന്നിവരും ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തിയപ്പോള്‍ കസ്റ്റഡിയില്‍ ആര്‍ ശരത്‍കുമാര്‍ ജിവ, രാംകി, ജയസുധ, വെന്നെലെ കിഷോര്‍, ജയപ്രകാശ്, സര്യ, യൈ ജി മഹേന്ദ്ര, രവി പ്രകാശ് എന്നിവരുമുണ്ടായിരുന്നു. ശ്രീനിവാസ ചിറ്റുരിയാണ് കസ്റ്റഡിയുടെ നിര്‍മാണം. എസ് ആര്‍ കതിറാണ് ഛായാഗ്രാഹണം. യുവൻ ശങ്കര്‍ രാജയാണ് സംഗീതം.

Read More: വൻ ഹിറ്റായ ഗദര്‍ 2 ഒടിടിയിലേക്ക്, ജവാന്റെ കുതിപ്പില്‍ പുതിയ തീരുമാനം

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക